ഗോപി സുന്ദറിന്റെ പുതിയ കാമുകി മയോനിയോ ? മറുപടിയുമായി താരം

മലയാളത്തിൽ ഒട്ടനവധി ഹിറ്റു ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ആണ് ഗോപി സുന്ദർ. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. സാമൂഹിക മാധ്യമങ്ങളിൽ കൂടിയുള്ള ഇടപെടലുകൾ കൊണ്ട് താരം പലപ്പോഴും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട് ഗോപി സുന്ദര്‍. എന്നാൽ അദ്ദേഹത്തിന്റെ മികവാര്‍ന്ന ഗാന സൃഷ്ടിയെക്കാളും ഒരു പക്ഷെ കൂടുതല്‍ ആളുകളും ചര്‍ച്ച ചെയ്തിട്ടുണ്ടാവുക അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെക്കുറിച്ചാകും അതിൽ യാതൊരു സംശയോം കാണില്ല. വാര്‍ത്താ തലക്കെട്ടുകളില്‍ ഇടവേളയില്ലാതെ പ്രത്യക്ഷപ്പെടുന്ന താരം കൂടിയാണ് ഗോപി സുന്ദർ. ആദ്യ വിവാഹവും, പിന്നാലെ നടന്ന ലിവിങ് ടുഗദറും, ഗായിക  അമൃത സുരേഷുമായുള്ള ജീവിതവും എല്ലാം വാർത്തയായിരുന്നു. അഭയ ഹിരണ്മയുമായി പിരിഞ്ഞ ശേഷമാണ് കഴിഞ്ഞ വര്‍ഷം അമൃതയുമായി പ്രണയത്തിലാകുന്നത്‌. ഇരുവരും ഭാര്യാ  ഭര്‍ത്താക്കന്മാരെപ്പോലെയാണ് ജീവിച്ചു വന്നതും. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറം ഇവര്‍ അകന്നു എന്ന റിപ്പോര്‍ട്ടുകളാണ്  പുറത്തു വന്നത് പ്രത്യേകിച്ച്‌ കാരണങ്ങള്‍ ഒന്നും തന്നെ പറയാതെ ഈ വര്‍ഷം ബന്ധം ഒരുകൊല്ലം പിന്നിട്ടതും അവര്‍ അകലുന്ന കാഴ്ചയാണ് ഏവരും കണ്ടത്. ഒന്നിച്ചുള്ള ജീവിതത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് അമൃതയും ഗോപിയും അകന്നതിന്റെ പ്രകടമായ സൂചനകള്‍ പുറത്തു വന്നത്. ഇൻസ്റ്റഗ്രാമിലെ അണ്‍ഫോളോയിലാണ് തുടക്കം. പിന്നെ പരസ്പരം ഫോളോ ചെയ്തെങ്കിലും, അവര്‍ ഒന്നിച്ചുണ്ടായില്ല എന്നതാണ് വാസ്തവം. ഒരുമിച്ചുള്ള ഒരു ചിത്രം ഗോപി പോസ്റ്റ് ചെയ്ത ശേഷമായിരുന്നു അവര്‍ വീണ്ടും ഫോളോ ചെയ്ത വിവരം പുറത്തായത്. എന്നാല്‍ അതിനു ശേഷം ആരും എങ്ങും അവരെ ഒന്നിച്ചു കണ്ടില്ല. പുതിയ ചിത്രവുമായി ഗോപി സുന്ദർ എത്തുമ്പോഴൊക്കെ മോശം കമന്റുകള്‍ ഇട്ടു കൊണ്ടാണ് ഒരുപറ്റം ആളുകള്‍ വരവേൽക്കാറുള്ളത്. എന്നാല്‍ കുറിയ്ക്ക് കൊള്ളുന്ന മറുപടി ഗോപി സുന്ദർ ഇത്തരക്കാർക്ക് നല്കുകയും ചെയ്യാറുണ്ട്. ഗോപി സുന്ദര്‍ ആകട്ടെ ഇപ്പോൾ അപ്‌ലോഡ് ചെയ്യുന്ന പോസ്റ്റുകളില്‍ ഒരു പുതിയ പ്രൊഫൈലിനെ ടാഗ് ചെയ്യാനും ആരംഭിച്ചു.

മയോനി എന്ന പേരില്‍ പ്രിയ നായര്‍ എന്ന കലാകാരിയുടെ പ്രൊഫൈലാണിത്. പ്രിയ, ഗോപിക്ക് പിറന്നാള്‍ ആശംസിച്ച്‌ കൂടെ ചേര്‍ന്ന് നില്‍ക്കുന്ന ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഗോപിയുടെ പുതിയ ചിത്രങ്ങളിലും മയോനിയെ ടാഗില്‍ കാണാം. റൂമിൽ ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന തന്റെ പത്തൊൻപതാം വയസ്സിലെ ചിത്രത്തിനൊപ്പമാണ് ഗോപി സുന്ദർ പോസ് ചെയ്യുന്ന സെൽഫി എടുത്ത് പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഈ പോസ്റ്റിനു കീഴിൽ വന്ന് ഒരാള്‍ ഇക്കാര്യം ഗോപിയോട് തന്നെ ചോദിച്ചിട്ടുമുണ്ട്. ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നിടത്തെല്ലാം എന്തുകൊണ്ട് അമൃതയെ കാണുന്നില്ല, മയോനിയെ മാത്രം ടാഗ് ചെയ്യുന്നു എന്ന ഇൻസ്റ്റഗ്രാം കമന്റിനാണ് ഗോപി സുന്ദറിന്റെ പ്രതികരണം. മറന്നു പോയി എന്നാണ് ഗോപിയുടെ മറുപടി. ഇതിനു റിപ്ലൈ കൊടുത്തവരുമുണ്ട്. പ്രശസ്ത ഡയലോഗായ ഓര്‍മ്മക്കുറവിന് വലിയ ചന്ദനാദി നല്ലതാ എന്നതാണ് ഒരാള്‍ക്ക് പറയാനുള്ളത്. ഇപ്പോള്‍ താൻ അടുത്ത പ്രണയം കണ്ടെത്തിയോ എന്ന കാര്യത്തില്‍ ഗോപി സുന്ദര്‍ യാതൊരുവിധ മറുപടിയും കൊടുത്തിട്ടില്ല. ഇതാണ് പ്രിയ നായര്‍ക്കൊപ്പമുള്ള ചിത്രം വിവാദത്തില്‍ കൊണ്ടെത്തിക്കാനുണ്ടായ പ്രധാന കാരണവും. ഗോപി സുന്ദറിന്റെ ഫോട്ടോയ്ക്ക് ലഭിച്ച കമന്റും, അതിനുള്ള മറുപടിയും ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏതായാലും വൈറൽ ആയിട്ടുണ്ട്. പക്ഷെ ഇതൊന്നും കണ്ട് പിന് വലിയാൻ ഗോപി സുന്ദർ ഒരുക്കമല്ല. സംഗീതവുമായി സജീവമാണ് താരം. തന്റെ സ്റ്റുഡിയോയില്‍ നിന്നുള്ള റെക്കോര്‍ഡിങ് ദൃശ്യങ്ങള്‍ ഉൾപ്പെടെ ഗോപി ഇൻസ്റ്റഗ്രാം വീഡിയോയില്‍ പോസ്റ്റ് ചെയ്യുന്നുമുണ്ട്.

Sreekumar R