സ്‌റ്റൈലായി ചവിട്ടുന്നതിനിടെ താഴെ വീണു; സൈക്കിള്‍ തൂക്കിയെടുത്ത് എറിഞ്ഞ് ഗൊറില്ല- ചിരിപ്പിച്ച് ഒരു വീഡിയോ

മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ചില മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ ആളുകളെ ചിരിപ്പിക്കുന്നു. സൈക്കിള്‍ ചവിട്ടുന്ന ഗൊറില്ലയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് വിചിത്രമായി തോന്നിയേക്കാം. പക്ഷേ…

മൃഗങ്ങളുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലാകാറുണ്ട്. ചില മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ ആളുകളെ ചിരിപ്പിക്കുന്നു. സൈക്കിള്‍ ചവിട്ടുന്ന ഗൊറില്ലയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇത് വിചിത്രമായി തോന്നിയേക്കാം. പക്ഷേ സംഭവം സത്യമാണ്.

രണ്ട് ഗൊറില്ലകളാണ് വീഡിയോയിലുള്ളത്. ഒരു ഗൊറില്ല വെയില്‍ കായാനിരിക്കുന്നതാണ് വീഡിയോയുടെ തുടക്കം. അപ്പോള്‍ രണ്ടാമത്തെ ഗൊറില്ല നല്ല സ്റ്റൈല്ലായി സൈക്കിള്‍ ചവിട്ടി വരുന്നത് കാണാം. കൂളായി സൈക്കിളോടിച്ച് വരുന്ന ഗൊറില്ല പക്ഷെ അധികം ദൂരം പോയില്ല അതിന് മുന്‍പ് തന്നെ ദേ കിടക്കുന്നു താഴെ. വീണതിന്റെ സങ്കടമാണോ ദേഷ്യമാണോ അമ്പരപ്പാണോ എന്നറിയില്ല എന്തായാലും സൈക്കിള്‍ എടുത്ത് ഒറ്റ ഏറ് കൊടുത്തു. അതെ, അരിശം മൂത്ത ഗൊറില്ല സൈക്കിളിനെ തൂക്കിയെടുത്ത് വലിച്ചെറിഞ്ഞു. സംഭവം എന്തായാലും സാമൂഹ്യ മാധ്യമത്തെ മുഴുവന്‍ ചിരിപ്പിച്ചു കഴിഞ്ഞു.

ഐഎഫ്എസ് ഓഫീസര്‍ സമ്രാട്ട് ഗൗഡ ട്വിറ്ററിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. നശിച്ച സൈക്കിള്‍ എന്നാണ് വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. ഗൊറില്ലയുടെ വികാരമായിരിക്കാം അദ്ദേഹം തലക്കെട്ടായിട്ട് ഉപയോഗിച്ചിരിക്കുന്നത്. അറുപതിനായിരത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. നിരവധി രസകരമായ കമന്റുകളും പലരും വീഡിയോയ്ക്ക് താഴെയിട്ടുണ്ട്.

നമുക്ക് കുറച്ച് നല്ല സൈക്കിളുകള്‍ വാങ്ങി കൊടുക്കാം, അവനത് നന്നായി ആസ്വദിക്കട്ടെ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ വീഡിയോയില്‍ ഗൊറില്ലയുടെ വേഷം ധരിച്ച ആളാണോ ഇയാളെന്ന് പലരും സംശയിക്കുന്നു.