ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ; ഷൂട്ടിംഗിനിടയിലുണ്ടായ അപകടത്തെ പറ്റി ഗൗരി നന്ദ!

ഇന്നലെയാണ് ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന പുതിയ ചിത്രം സ്വർഗ്ഗത്തിലെ കട്ടുറുമ്പിന്റെ ചിത്രീകരണത്തിനിടെ വാഹനാപകടം ഉണ്ടായത്. തൊടുപുഴയിൽ ആണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നടൻ ചെമ്പിൽ അശോകൻ, ഗൗരി നന്ദ, ചാലി പാല എന്നിവരാണ് അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്നത്. വാഹനം നിയന്ത്രണം തെറ്റി റോഡരികിലുള്ള വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇപ്പോഴിതാ ഷൂട്ടിംഗിനിടയിൽ തൻറെ വാഹനം അപകടത്തിൽപ്പെട്ടത് സംബന്ധിച്ച് പ്രേക്ഷകരോട് പ്രതികരിക്കുകയാണ് നടി ഗൗരി നന്ദ.ഗൗരി അടക്കമുള്ള താരങ്ങൾ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തൻറെ ഫേസ്ബുക്ക് പേജിലാണ് താരം അപകടം സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചതിരിക്കുന്നത്.

എല്ലാവർക്കും നമസ്‌കാരം ,
ഇന്നലെ സ്വർഗത്തിലെ കട്ടുറുമ്പ് സിനിമ
ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ചിത്രീകരണം നടക്കുന്നതിനിടെ ഞാൻ സഞ്ചരിച്ച പോലീസ് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് അടുത്തുള്ള ഇലട്രിക്ക് പോസ്റ്റിൽ പോയി ഇടിക്കുകയും പോസ്റ്റ് ഒടിഞ്ഞു ലൈൻ പൊട്ടി ഞാൻ ഇരുന്ന സൈഡിൽ താഴെവീണു.ഞാൻ ഫ്രണ്ട് സീറ്റിൽ ലെഫ്റ്റ് സൈഡിൽ ആയിരിന്നു ഇരുന്നത് ഡ്രൈവിംഗ് സീറ്റിൽ ചെമ്പിൽ അശോകൻ ചേട്ടൻ ചാലിപാലാ ചേട്ടൻ ബാക്ക് സീറ്റിൽ.പോസിറ്റിൽ ഇടിച്ചു നിന്നത് കൊണ്ട് വലിയ അപകടം ഒഴിവായി കിട്ടി.ആർക്കും അങ്ങനെ കാര്യമായ പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല Thank God
വിവരം അറിഞ്ഞു വിളിച്ചവരോടൊക്കെ നന്ദി പറയുന്നു. ‘m completely safe now.! Love and respect for everyone

Aiswarya Aishu