Categories: Film News

പ്രഭുദേവ വീണ്ടും അച്ഛനായി!! ഹിമാനി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

നടനും നര്‍ത്തകനും കൊറിയോഗ്രാഫറും സംവിധായകന്‍, നിര്‍മാതാവ് എന്നിവയിലെല്ലാം സ്വന്തം പേര് അടയാളപ്പെടുത്തിയ താരമാണ് പ്രഭുദേവ. എല്ലാ മേഖലകളിലും പേരെടുത്ത താരത്തിന്റെ വ്യക്തി ജീവിതവും ഏറെ ഗോസിപ്പുകളില്‍ നിറഞ്ഞതാണ്. വിവാദങ്ങളും ഗോസിപ്പുകളും നിറഞ്ഞ കാലത്തിന് ശേഷം താരം ഇപ്പോള്‍ രണ്ടാം ഭാര്യയോടൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ്. അതിനിടെ ബോളിവുഡിലും പ്രഭുദേവ ശ്രദ്ധേയനായിക്കഴിഞ്ഞു.

താരത്തിന്റെ ജീവിതത്തിലെ പുതിയ സന്തോഷമാണ് വൈറലാകുന്നത്. താരത്തിന്റെ കുടുംബത്തിലേക്ക് കുഞ്ഞ് അതിഥി എത്തിയ സന്തോഷമാണ് വാര്‍ത്തകളില്‍ നിറയുന്നത്. പ്രഭുദേവയ്ക്കും രണ്ടാം ഭാര്യ ഹിമാനി സിങിനും കുഞ്ഞ് പിറന്നിരിക്കുന്നു എന്നാണ് പുതിയ വിശേഷം. പെണ്‍കുഞ്ഞാണ് താരത്തിന് പിറന്നിരിക്കുന്നത്. തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രഭുദേവ ഭാര്യ ഹിമാനിക്കൊപ്പം തിരുപ്പതിയിലെത്തിയിരുന്നു. അപ്പോഴാണ് താരത്തിന്റെ ഭാര്യയെ പുറത്തുകാണുന്നത്. തിരക്കില്‍ ഭാര്യയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. അതേസമയം, ഗര്‍ഭിണിയായപ്പോഴാണ് താരദമ്പതികള്‍ തിരുപ്പതിയിലെത്തിയത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴാണ് ഹിമാനി ഗര്‍ഭിണിയായത്.
ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ പ്രഭുദേവ ഭാര്യയെ പരിചരിക്കാന്‍ അടുത്തുണ്ടായിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ അതീവ രഹസ്യമായായാണ് ഹിമാനിയുടെ പ്രസവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭുദേവയ്ക്ക് ആദ്യ ഭാര്യയില്‍ മൂന്ന് ആണ്‍മക്കളാണ്. ഇപ്പോഴിതാ പെണ്‍കുഞ്ഞ് എത്തിയ സന്തോഷം ആഘോഷിക്കുകയാണ് കുടുംബം

1995 ലായിരുന്നു പ്രഭുദേവയുടെ ആദ്യ വിവാഹം. നര്‍ത്തകിയായിരുന്ന റംലത്ത് ആണ് ആദ്യ ഭാര്യ. വിശാല്‍, ഋഷി രാഘവേന്ദ്ര ദേവ, ആദിത് ദേവ എന്നിങ്ങനെയാണ് താരത്തിന്റെ ആണ്‍മക്കള്‍. 2008ല്‍ 12-ാം വയസില്‍ കാന്‍സര്‍ രോഗത്തെ തുടര്‍ന്ന് വിശാല്‍ മരണപ്പെട്ടിരുന്നു.

തുടര്‍ന്നാണ് പ്രഭുദേവയും റംലത്തും തമ്മില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതും നടി നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയവും ഗോസിപ്പുകളില്‍ നിറഞ്ഞത്. ഇതോടെ 16 വര്‍ഷത്തെ ദാമ്പത്യ ജീവിതം റംലത്ത് അവസാനിപ്പിച്ചു. പക്ഷേ നയന്‍താരയുമായുള്ള ബന്ധവും നീണ്ടുപോയില്ല.

അതോടെ പ്രഭുദേവ ബോളിവുഡിലേക്ക് ചേക്കേറി. ഇനിയൊരു പെണ്ണ് തന്റെ ജീവിതത്തിലില്ല. മക്കള്‍ക്ക് വേണ്ടിയാണ് ഇനിയുള്ള ജീവിതം എന്നാണ് അന്ന് പ്രഭുദേവ പറഞ്ഞിരുന്നത്. എന്നാല്‍ ഹിമാനിയെ കണ്ടതോടെ ആ തീരുമാനം മാറ്റി. ഫിസിയോ തെറാപ്പി ചെയ്യേണ്ടി വന്ന അവസരത്തിലാണ് ഹിമാനിയെ പ്രഭു കാണുന്നത്. ആ പരിചയം പ്രണയത്തിലേക്കെത്തി.

2019 ല്‍ പ്രഭുവും ഹിമാനിയും വിവാഹിതരായി. കൊവിഡ് കാലത്തായിരുന്നു വിവാഹം നടന്നത്. എന്നാല്‍ വിവാഹിതനായെന്ന് പ്രഭുദേവ പറഞ്ഞിരുന്നില്ല. എവിടെയും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും പുറത്തുവിട്ടില്ല. പ്രഭുദേവയുടെ സഹോദരന്‍ രാജു സുന്ദര്‍ ആണ് പ്രഭുദേവയുടെ വിവാഹം കഴിഞ്ഞെന്ന് അറിയിച്ചത്.

വിവാഹിതരായി മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഹിമാനിയെ ആരാധകലോകം ആദ്യമായി കാണുന്നത്. ഒരു ടിവി ഷോയില്‍ പ്രഭുവിന് അമ്പതാം പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ഹിമാനി എത്തിയിരുന്നു.

Anu