‘മോഹന്‍ലാല്‍ എന്ന സംവിധായകന്‍’!! ഗുരു സോമസുന്ദരം പറയുന്നത് കേട്ടാല്‍ തന്നെ രോമാഞ്ചം!!

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ഒരുക്കുന്ന സിനിമയാണ് ബറോസ്. ഇപ്പോഴിതാ സിനിമയില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടന്‍ ഗുരു സോമസുന്ദരം. മോഹന്‍ലാല്‍ സാര്‍ നേരിട്ടാണ് തന്നെ ഈ സിനിമയിലേക്ക് വിളിച്ചതെന്ന് ഗുരു സോമസുന്ദരം പറയുന്നു. ഇങ്ങനെ ഒരു കഥാപാത്രമുണ്ട് ചെയ്യാന്‍ സാധിക്കുമോ എന്ന് അദ്ദേഹം തന്നെ ഫോണ്‍ വിളിച്ച് ചോദിക്കുകയായിരുന്നു.. അത് കേട്ടപ്പോള്‍ തന്നെ വലിയ സന്തോഷമായെന്ന് പറയുകയാണ് താരം. ഒരു ഓണ്‍ലൈന്‍ ചാനലിന് അനുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗുരു സോമസുന്ദരം.

ലാല്‍ സാര്‍ നടനായും സംവിധായകനായും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് കണ്ട് അത്ഭുതം തോന്നിയിട്ടുണ്ടെന്നാണ് ഗുരു സോമസുന്ദരം പറയുന്നത്. രണ്ടും അദ്ദേഹം വളരെ മികച്ചതാക്കി ചെയ്യുന്നു.. എത്രത്തോളും ഇഷ്ടപ്പെട്ടാണ് സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഓരോ കാര്യങ്ങളും ചെയ്യുന്നത്.. അത് കാണാന്‍ സാധിക്കുമ്പോള്‍ വളരെ സന്തോഷമാണ്.. മോഹന്‍ലാല്‍ സാറിനെ ഒരു സംവിധായകന്‍ എന്ന നിലയില്‍ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എല്ലാ കാര്യങ്ങളും അത്ര സൂക്ഷമതയോടെയാണ് അദ്ദേഹം ചെയ്യുന്നത്.. അതൊന്നും വിലയിരുത്താന്‍ താന്‍ ആരുമല്ലെന്നാണ് ഗുരു സോമസുന്ദരം പറയുന്നത്.

മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ഗുരു സോമസുന്ദരം. ഇപ്പോള്‍ അദ്ദേഹം മലയാളത്തില്‍ മറ്റ് സിനിമകളുടേയും ഭാഗമായിട്ടുണ്ട്. മോഹന്‍ലാല്‍ സംവിധാനം നിര്‍വ്വഹിച്ച ബറോസിന്റെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഇപ്പോള്‍. ലാലേട്ടന്റെ സംവിധാന ശൈലിയെ കുറിച്ച് ഗുരു സോമസുന്ദരം പറയുന്നത് കേട്ടാല്‍ തന്നെ രോമാഞ്ചം വരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്.

മലയാള സിനിമ ഇന്നേവരെ കാണാത്ത കേള്‍ക്കാത്ത ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ത്രീഡി സിനിമ തന്റെ ഒരു വലിയ ആഗ്രഹത്തിന് പുറത്ത് ചെയ്യുന്നതാണെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിരുന്നു. സിനിമയുടെ മറ്റ് അണിയറ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

Nikhina