Categories: Film News

മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം റിബല്‍ ഒടിടിയിലെത്തി!!

മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം റിബല്‍ ഒടിടിയിലേക്ക്. ജിവി പ്രകാശ് കുമാറും മമിത ബൈജുവുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്. പിരീഡ് പൊളിറ്റിക്കല്‍ ആക്ഷന്‍ ഡ്രാമയാണ് റിബല്‍. തിയ്യേറ്ററിലെത്തി 15 ദിവസം കൊണ്ടാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത് എന്നതാണ് ശ്രദ്ധേയമാകുന്നത്.

നവാഗതനായ നികേഷ് ആര്‍എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മമിത ബൈജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രം എന്നതും ചിത്രത്തിനെ ശ്രദ്ധേയമാക്കി. പ്രേമലു തമിഴ്‌നാട്ടിലും വന്‍ വിജയമായതിന് പിന്നാലെയായിരുന്നു റിബല്‍ തിയ്യേറ്ററിലെത്തിയത്. മാര്‍ച്ച് 22 നായിരുന്നു ചിത്രം തിയ്യേറ്ററിലെത്തിയത്. തിയ്യേറ്ററില്‍ ശ്രദ്ധ നേടാന്‍ ചിത്രത്തിനായില്ല. 15-ാം ദിവസം ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. 1980 കളുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. കേരളത്തിലെ കോളേജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവായാണ് ചിത്രത്തില്‍ ജി വി പ്രകാശ് സിനിമയിലെത്തിയത്. സിനിമയുടെ സംഗീതവും ജി വി പ്രകാശ് തന്നെയാണ് നിര്‍വഹിച്ചത്. വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്‌കര്‍, കല്ലൂരി വിനോദ്, സുബ്രഹ്‌മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളായെത്തിയത്.

ഇത്രവേഗം ചിത്രം ഒടിടിയില്‍ എത്തിയതിന്റെ അമ്പരപ്പ് പ്രേക്ഷകര്‍ക്കുമുണ്ട്. രണ്ടാഴ്ചയ്ക്ക് ശേഷം ഒടിടിയില്‍ എത്തിക്കാനായിരുന്നുവെങ്കില്‍ ഡയറക്റ്റ് ആയി സ്ട്രീം ചെയ്താല്‍ പോരായിരുന്നോ എന്ന് സോഷ്യലിടം ചോദിക്കുന്നത്. അതേസമയം വന്‍ വിജയമായ മലയാള ചിത്രം പ്രേമലു ഇതുവരെ ഒടിടിയില്‍ എത്തിയിട്ടില്ല. ഫെബ്രുവരി 9 ന് തിയറ്ററിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഏപ്രില്‍ 12 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

Anu