കങ്കണയോടൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധം; തുറന്നു പറഞ്ഞ് സംവിധായകന്‍

കങ്കണ റണാവത്തിനൊപ്പം സിനിമ ചെയ്തത് വലിയ അബദ്ധമായിപ്പോയെന്ന് സംവിധായകന്‍ ഹന്‍സല്‍ മെഹ്ത. സംവിധായകന്റെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്ന സ്വഭാവം കങ്കണയ്ക്കുണ്ടെന്നും അത് സിനിമയെ പ്രതികൂലമായി ബാധിച്ചുവെന്നുമാണ് ഹന്‍സല്‍ മെഹ്തയുടെ വെളിപ്പെടുത്തല്‍. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സംവിധായകന്‍ കങ്കണയ്‌ക്കെതിരെ തുറന്നടിച്ചത്. സിമ്രാന്‍ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചത്. സിമ്രാന്റെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തുവെന്ന തരത്തില്‍ നേരത്തേ വിവാദങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ചായിരുന്നു ഹന്‍സല്‍ മെഹ്തയുടെ തുറന്നു പറച്ചില്‍.

സിനിമയുടെ എഡിറ്റിങ് കങ്കണ ഏറ്റെടുത്തു എന്ന് പറയുമ്പോള്‍, അതില്‍ ഒന്നും തന്നെ എഡിറ്റ് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. സിനിമ ചിത്രീകരിച്ചത് കങ്കണയായിരുന്നു. കങ്കണ കഴിവുള്ള അഭിനേത്രിയാണ്. എന്നാല്‍ ഒരു നല്ല നടിയെന്ന നിലയില്‍ അവര്‍ സ്വയം നിയന്ത്രിക്കുകയാണ്. അവര്‍ എന്ത് തീരുമാനങ്ങള്‍ എടുക്കുന്നു എന്നതിനെ വിമര്‍ശിക്കാന്‍ പോലും ഞാന്‍ ആളല്ല. അവര്‍ ഒരു വലിയ താരമാണ്, ഒപ്പം ഇന്നും വളരെ നല്ല അഭിനേതാവാണ്. എന്നാല്‍ ഞങ്ങള്‍ക്ക് സിങ്ക് വര്‍ക്കായില്ല. അവരോടൊപ്പം സിനിമ ചെയ്തത് വലിയ തെറ്റായി പോയി.’ എന്നാണ് ഹന്‍സല്‍ മെഹ്ത പറഞ്ഞു.

കങ്കണ നായികയായി ഒടുവില്‍ പുറത്തുവന്ന ചിത്രമായ ധാക്കഡ് വലിയ പരാജയമായിരുന്നു. മെയ് 20 ന് റിലീസ് ചെയ്ത ചിത്രം 100 കോടി മുതല്‍ മുടക്കിലാണ് ഒരുക്കിയത്. മൂന്നരക്കോടിയോളമാണ് ബോക്‌സ് ഓഫീസില്‍ നേടാനായത്. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ചിത്രം.

സന്ദീപ് കൗര്‍ എന്ന സ്ത്രീയുടെ ജീവിതത്തെ ആസ്പദമാക്കി ഹന്‍സല്‍ മെഹ്ത 2017ലായിരുന്നു സിമ്രാന്‍ സംവിധാനം ചെയ്തത്. ഇന്ത്യയില്‍ ജനിച്ച സന്ദീപ് കൗര്‍ അമേരിക്കയിലാണ് വളര്‍ന്നത്. ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ട് ബാങ്ക് കൊള്ളയടിക്കുകയും ഒടുവില്‍ അമേരിക്കന്‍ പോലീസിന്റെ പിടിയിലാവുകയും ചെയ്ത അവര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല.

ധാക്കഡ് ആണ് കങ്കണ നായികയായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഇത് വന്‍ പരാജയമായിരുന്നു. കങ്കണയുടെ കരിറിലെ തുടര്‍ച്ചയായ എട്ടാമത്തെ പരാജയമായിരുന്നു ഈ ചിത്രം.

 

Aswathy