സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രം അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടിയാണ് അപ്സര രത്നാകരൻ. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ താരവും ഭർത്താവ് ആൽബിയും ഒന്നിച്ചു പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രം ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെക്കു പുതിയ അതിഥി എത്തിയിരിക്കുകയാണ്, ഇത് തറവാട്ടിലെ ആദ്യ ആൺകുട്ടിയാണ് അപ്സര പറയുന്നത്.