കുടുംബത്തിൽ പുതിയ അതിഥി എത്തി കുഞ്ഞിനേയും കൊണ്ട് ആൽബിയും,അപ്‌സരയും!!

സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രം അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടിയാണ് അപ്സര രത്നാകരൻ. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ താരവും ഭർത്താവ് ആൽബിയും ഒന്നിച്ചു പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ…

സ്വാന്തനത്തിലെ ജയന്തി എന്ന കഥാപാത്രം അവതരിപ്പിച്ചു പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ നടിയാണ് അപ്സര രത്നാകരൻ. കഴിഞ്ഞ വർഷമായിരുന്നു താരത്തിന്റെ വിവാഹം. ഇപ്പോൾ താരവും ഭർത്താവ് ആൽബിയും ഒന്നിച്ചു പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇരുവരും ഒരു കുഞ്ഞുമായി നിൽക്കുന്ന ചിത്രം ആണ് ആരാധകരുമായി താരം പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിലെക്കു പുതിയ അതിഥി എത്തിയിരിക്കുകയാണ്, ഇത് തറവാട്ടിലെ ആദ്യ  ആൺകുട്ടിയാണ് അപ്‌സര പറയുന്നത്.

താരത്തിന്റെ ഈ ചിത്രത്തിന് നിരവധി ആരാധകരാണ് ആഷ്മസകളുമായി എത്തിയിരിക്കുന്നത്. സംവിധായകനായ ആൽബിയാണ് അപ്സരയെ വിവാഹം കഴിച്ചത്, കഴിഞ്ഞ വര്ഷം ആയിരുന്നു ഇരുവരുടയും വിവാഹം, ഇപ്പോൾ ഒന്നാം വിവാഹാഘോഷിക്കാൻ പോകുന്ന ഈ സമയത്താണ് ഇരുവരും കുഞ്ഞുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. ഈ  ചിത്രങ്ങൾ കണ്ടു ആരാധകർക്ക് ഒരു സംശയം ഇവർക്ക് ഒരു കുഞ്ഞു ജനിച്ചോ എന്ന്. എന്നാൽ സത്യം ഇതാണ്. ആൽബിയുടെ സഹോദരന്റെ കുഞ്ഞാണ്‌ ഇത്, താനും ഭർത്താവും വല്യപ്പനും, വല്യാമ്മ ആയതിന്റെ സന്തോഷം ആണ് അപ്സര പങ്കുവെച്ചത്.

എന്റെ അനിയന്റെ മകനെ ആദ്യമായി കയ്യിലെടുത്തപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണ് നിറഞ്ഞുപോയി, എന്റെ അപ്പൻ ഈ സമയത്തു ഇല്ലെന്നുള്ള സങ്കടം മാത്രമാണ് ഉള്ളത്. എന്നാലും ഞാൻ സന്തോഷത്തിലാണ് ആൽബിയുടെ കുറിപ്പ്. എങ്കിലും ഇനിയും നിങ്ങളിൽ നിന്നും ഇങ്ങനെയൊരു വാർത്ത കേൾക്കാൻ ആഗ്രഹിക്കുകയാണ് എന്നും ആരാധകർ പറയുന്നു.