ഞാൻ ആണ് യതാർത്ഥ ഹണി റോസ്! പെൺകുട്ടി എന്ന നിലയിൽ എങ്ങും സേഫ് അല്ല, വൈഗ റോസ് 

അലക്‌സാണ്ടർ ദി ഗ്രേറ്റ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് വൈഗ റോസ്, ഇപ്പോൾ തന്റെ യാതാർത്ഥ പേര് ഹണി റോസ് ആണെന്ന് വെളിപ്പെടുത്തുകയാണ് താരം, അതെ ഞാൻ ആണ് ഹണി റോസ് തനി പാലക്കാരി അച്ചായത്തി. എന്റെ മോഡേൺ ലുക്ക് കണ്ടിട്ട് പലരും ചോദിക്കാറുണ്ട് താൻ മലയാളി ആണോ എന്ന്, അതെ ഞാൻ ഒരു മലയാളി തന്നെയാണ് വൈഗ റോസ് പറയുന്നു.

എന്റെ ശരിക്കുമുള്ള പേരാണ് ഹണി റോസ് എന്നാൽ നിലവിൽ ഒരാൾ ഉള്ളതുകൊണ്ടാണ് ഞാൻ വൈഗ റോസ് ആയി മാറിയത്, എന്നാൽ എനിക്കിഷ്ട്ടമുള്ള പേര് ഹണി റോസ്എന്ന് തന്നെയാണ്. എന്റെ പേര ചോദിക്കുമ്പോൾ ഞാൻ ഹണി റോസ് എന്ന് പറയുമ്പോൾ പലരും ഞെട്ടി തിരിഞ്ഞു നോക്കാറുണ്ട്

എന്റെ വൈഗ എന്ന പേരിനെ ഒരു സുഖവുമില്ല എന്നാൽ ഹണി അതെനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പേര് ആയിരുന്നുവൈഗ പറയുന്നു. ഇപ്പോൾ താൻ താമസിക്കുന്നത് ചെന്നൈയിലാണ് എങ്കിലും താൻ കേരളക്കാരി തന്നെയാണ്, ഒരു പെൺകുട്ടി എന്ന നിലയിൽ എങ്ങും സേഫ് അല്ല, അതിപ്പോൾ തമിഴിൽ ആയാലും മലയാളത്തിൽ ആയാലും, എല്ലാം കണക്കാണ് വൈഗ പറയുന്നു.