അമ്മയുടെ ഗുണ്ടുമണി വാവയിൽ നിന്നും ഇത്രയും വളർന്ന സായികൃഷ്ണ ഒരു പ്രത്യേക വിജയം നേടിയിരിക്കുന്നു, സന്തോഷവാർത്തയുമായി നവ്യ 

പ്രേഷകരുടെ ഇഷ്ട്ട നടി നവ്യ നായർ ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് അതും തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ, മകൻ സ്കൂൾ യൂണിഫോം ധരിച്ചു നെഞ്ചിൽ ഒരു സ്റ്റാർ പതിപ്പിച്ചു കൊണ്ട് നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടി സ്റ്റോറി അപ്‌ലോഡ് ചെയ്യ്തിരിക്കുന്നത്, അമ്മയുടെ ഗുണ്ടുമണി വാവയിൽ നിന്നും ഇത്രയും വളർന്ന സായി കൃഷ്ണ ഒരു പ്രേത്യക വിജയം നേടിയിരിക്കുന്നു

അവൻ ക്ലാസിൽ ഒന്നാമതാണ് , മിടുക്കൻ കുട്ടി, എന്റെ ചക്കരക്ക് ഒന്നാം റാങ്ക്, നെഞ്ചിൽ നക്ഷത്രവുമായി അവൻ പോസ് ചെയ്യുന്നു, അമ്മേടെ ഗുഡ് ബോയ് ഉമ്മ എന്ന അഭിനന്ദിച്ചുകൊണ്ടാണ് നടി മകന്റെ ഈ ചിത്രം പങ്കുവെച്ചത്, സായി കൃഷണ പഠനത്തിൽ മാത്രമല്ല സ്പോർട്സിലും മിടുക്കൻ ആണ്, മകൻ നൃത്തത്തിലും മികച്ചതാണെന്ന് നവ്യ ഈ അടുത്തിടക്കാണ്  പറഞ്ഞിരുന്നത്

ഇഷ്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ സിനിമയിലേക്ക് കടന്നു വന്നത്, പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറിനിന്നു, എന്നാൽ ഒരുത്തി എന്ന ചിത്രത്തിലൂടെ നടി വീണ്ടും മലയാള സിനിമയിൽ സജീവമാകുകയും ചെയ്യ്തു