പുതിയ തുടക്കം കുറിച്ച് അമൃത! പാലുകാച്ചൽ ചടങ്ങിനെ വിളക്കുമായി പാപ്പുവിനൊപ്പം താരം 

ഗാനാലാപന രംഗത്തിലൂടെ സോഷ്യൽ മീഡിയിൽ സജീവമായ ഗായിക ആണ് അമൃത സുരേഷ്, ഇപ്പോൾ താരം തന്റെ പുതിയ വിശേഷമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത് , ഇൻസ്റ്റാഗ്രാം സ്റ്റോറിലാണ് താരം ഈ വീഡിയോ പങ്കുവെച്ചത്. എന്തോ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് അമൃത, കാരണം പാലുകാച്ചൽ ചടങ്ങിന്റെ ചിത്രങ്ങൾ ആണ് ഗായിക പങ്കുവെച്ചതും. പാലുകാച്ചൽ ചടങ്ങിനെ വിളക്കുമായി അമൃതക്കൊപ്പം പാപ്പുവും ,കുടുംബവുമുണ്ട്.

തന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ആണോ അതോ എന്തെങ്കിലും ബസ്സിനെസ്സിന്റെ തുടക്കമാണോ എന്ന് ഒന്നും വ്യകത്മാക്കിയിട്ടില്ല, എന്തായലും അമൃത തന്റെ ജീവിതത്തിനു എന്തോ തുടക്കം കുറിച്ച് എന്നുള്ളത് വ്യക്തം. എന്തായാലും താരത്തിന്റെ ഈ ഇൻസ്റ്റാഗ്രാം സ്റ്റോറി കണ്ടിട്ട് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചെത്തുന്നത്.

ഈ അടുത്തിടക്ക് ആയിരുന്നു അമൃതയുടെ അച്ഛൻ മരണപ്പെട്ടത്, ഇപ്പോൾ താനും തന്റെ കുടുംബവും അതിൽ നിന്നും പൂർണമായി മുക്തിയായിട്ടില്ല എന്നും അമൃത മുൻപ് കുറിച്ചിരുന്നു, എന്നാൽ സോഷ്യൽ മീഡിയിൽ തന്നെയും, തന്റെ കുടുംബത്തിന് നേരെ എത്തുന്ന വിമർശനങ്ങൾക്കെതിരെ അമൃത രംഗത്തു എത്തിയിരുന്നു.