ഇറച്ചിവെട്ടുകാരിയായി ഹണി റോസ് റേച്ചലിന്റെ ടൈറ്റിൽ പോസ്റ്റർ

ഹണി റോസിനെ നായികയാക്കി എബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും മോഷാൻ പോസ്റ്റരറം പുറത്ത്. ‘റേച്ചല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. കൈയ്യില്‍ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തില്‍ ഇറച്ചി നുറുക്കുന്ന രീതിയിലാണ് ഹണി റോസിനെ പോസ്റ്ററില്‍ ചിത്രീകരിച്ചിരിക്കുന്നത്.മൂര്‍ച്ചയുള്ള റേച്ചലിന്റെ നോട്ടമാണ് പോസ്റ്ററില്‍ കാണാനാവുക.ഒരു ത്രില്ലര്‍ ചിത്രമാകും റേച്ചല്‍ എന്നാണ് പോസ്റ്ററില്‍ നിന്നുള്ള സൂചന.ചിന്ത്രത്തിന്റെ നിർമാതാവും തിരക്കാഥാകൃത്തും ആയ രാഹുൽ മണ പ്പാട്ടിന്റെ തന്നെ സൃഷ്ടിയായ ഇറച്ചിക്കൊമ്പിനെ ആധാരമാക്കിയാണ് റേച്ചൽ ഒരുങ്ങുന്നത്.2020 ലെ മാതൃഭൂമി വിഷുപ്പതിപ്പ് കഥാപുരസ്കാരത്തിൽ ഒന്നാം സ്ഥാനം നേടിയ കഥയാണ് റേച്ചലിന്റെത്. ജാതിവിവേചനനത്തിന്റെ തീഷ്ണതയിൽ നിന്നും പീഡനങ്ങളിൽ നിന്നും ഉയർത്തെഴുന്നേൽക്കുന്ന പെണ്ണാണ് ഇറച്ചികൊമ്പിലെ റേച്ചൽ. ഹണി റോസ്ന ഇതുവരെ ചെയ്തതിൽ നിന്നൊക്കെ വ്യത്യ്സ്തമായ വേഷമായിരിക്കും റേച്ചലിന്റെത്.

വ്യത്യസ്തമായ ചിത്രങ്ങൾ സംവിധാനംചെയ്തിട്ടുള്ള എബ്രിഡ് ഷൈൻ ഇത്തവണ നിർമാതാവിന്റെ വേഷത്തിലാണ്. നവാഗ തയായ അനന്തിനി ബാല ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് സിനിമ ഒരുക്കുന്നത്. മോണ്‍സ്റ്റര്‍’ എന്ന സിനിമയ്ക്ക് ശേഷം ഹണി റോസ് അഭിനയിക്കുന്ന ചിത്രമാണിത്. മോണ്‍സ്റ്ററിലും ഒരു വ്യത്യസ്ത കഥാപാത്രത്തെയാണ് ഹണി അവതരിപ്പിച്ചിരുന്നത്. പുതിയ ചിത്രത്തിലും ശക്തമായ ഒരു കഥാപാത്രത്തെ തന്നെയാണ് ഹണി അവതരിപ്പിക്കുക എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അത് ശെരിവെക്കുന്ന സൂചനകൾ തന്നെയാണ് ടൈറ്റിൽ പോസ്റ്ററിലും ഉള്ളത്.നന്ദമൂരി ബാലകൃഷണ നായകനായ എത്തിയ തെലുഗ് ചിത്രം വീര സിംഹ റെഡ്‌ഡിയിലും ഹണി റോസ് അഭിനയിച്ചിരുന്നു. വീര സിംഹ റെഡ്‌ഡിയുടെ വിജയത്തോടെ ഹോണിക്ക് പുതിയ ഓഫറും തെലുങ്കുവുൽ നിന്നും എത്തുരുന്നു. നന്ദമൂരി ബാലകൃഷണ തന്നെയാണ് നായകവിൻ . അനിൽ രവിപപുടിയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമക്ക് പുറമെ ഉദ്ഘാടനങ്ങളിലും തിളങ്ങുന്ന ഹണി റോസിന്റെ ആരാധകരെല്ലാം വലിയ ആവേശത്തിലാണ്. വെട്ടുകത്തിയുടെ മൂർച്ചയുള്ള റേച്ചലിന്റെ കഥ ഇന്ത്യയാകെ തരംഗം കൊള്ളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ.