മരക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി… പക്ഷേ!! ഹരീഷ് പേരടിയുടെ കുറിപ്പ് വൈറലാകുന്നു…

മലയാള സിനിമയില്‍ മറ്റൊരു ചരിത്രം കുറിക്കുമെന്ന് ആരാധകരും സിനിമാ മേഖലയും ഒരുപോലെ പ്രതീക്ഷിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിനെ കുറിച്ച് ഹരീഷ് പേരടി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സാമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

സിനിമയുടെ സെറ്റില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി ഫിലീം ഇന്സ്റ്റിറ്റിയൂട്ടില്‍ എത്തിയത് പോലെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ലാലും തമ്മിലുളള പരസ്പര ബന്ധം തനിക്ക് ഒരു പാഠമാണെന്ന് കൂടി താരം പറയുന്നു. വൈറല്‍ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ…’ഞങ്ങളുടെ സിനിമ ഡിസംബര്‍ 2 ന് പുറത്തുവരും ഉള്ള് തുറന്ന് ഉറക്കെ ചിരിക്കുന്ന,മുഴുവന്‍ സമയവും സിനിമയെ സ്വപ്നം കാണുന്ന ഇന്ത്യ കണ്ട വലിയ സംവിധായകന്‍ കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് എനിക്കയ്ച്ചുതന്ന വാക്കുകള്‍ …മരക്കാര്‍ എന്ന സിനിമയില്‍ താങ്കള്‍ നന്നായി വര്‍ക്ക് ചെയ്തു എന്നാണ്. മര്‍ക്കാറില്‍ ജോലി ചെയ്തതിന് കിട്ടിയ പണമൊക്കെ ചിലവായി പോയി…പക്ഷെ ഈ വലിയ കലാകാരന്റെ വാക്കുകള്‍ എന്റെ ജീവിതകാല സമ്പാദ്യമാണ്…നിരവധി തവണ കഥാപാത്രങ്ങളുടെ മനസ്സ് നമുക്ക് മുന്നില്‍ തുറന്നിട്ട ലാലേട്ടനിലെ നടന്റെ അഭിനയ മികവ് ഞാന്‍ മലയാളികളോട് പറയേണ്ട ആവിശ്യമില്ല…പക്ഷെ സിനിമ ഒന്നിച്ച് കളിച്ചുവളര്‍ന്ന,

തമ്മില്‍ തമ്മില്‍ എടാ പോടാ ബന്ധമുള്ള ഇവര്‍..പരസ്പ്പരം കൈമാറുന്ന ബഹുമാനവും ഒരു സംവിധായകന്‍ എന്ന നിലക്ക് ലാലേട്ടന്‍ പ്രിയന്‍ സാറിനോട് കാണിക്കുന്ന അനുസരണയും ഒരു അഭിനയ വിദ്യാര്‍ത്ഥിയായ എനിക്ക് വലിയ പാഠങ്ങളായിരുന്നു…മരക്കാര്‍ എനിക്ക് ഒരു സിനിമ മാത്രമല്ല…എന്റെ അഭിനയ ജീവിതത്തിലെ ഒരു ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് കൂടെയായിരുന്നു…പ്രിയേട്ടാ..ലാലേട്ടാ..സ്‌നേഹം മാത്രം…

എന്ന് ഹരീഷ് പേരടി കുറിക്കുന്നു. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

 

Aswathy