മകൾക്ക് കുഞ്ഞ് ജനിച്ച സന്തോഷവുമായി താര കല്യാൺ ; ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് സൗഭാഗ്യയും അർജുനും. സിനിമയിൽ അരങ്ങേറ്റം നടത്തിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ സൗഭാഗ്യയ്ക്ക് ഒട്ടേറെ ആരാധകരെയാണ് സ്വന്തമാക്കുവാൻ സാധിച്ചത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു സൗഭാഗ്യവും അർജുനും തമ്മിയുള്ള വിവാഹം കഴിഞ്ഞത്.

ഇരുവരുടെയും വിവാഹവും മറ്റും സോഷ്യൽ മീഡിയ ആഘോഷമാക്കിയിരുന്നു. ഇന്നിപ്പോൾ സൗഭാഗ്യയ്ക്കും അർജുനും കുഞ്ഞു ജനിച്ച വിവരം അറിയിച്ചുകൊണ്ട് താരകല്യാൺ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഇരുവർക്കും മകൾ ജനിച്ച വിവരം രേഖ ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം കുറിച്ചത്.

പ്രസവ മുറിയിലേക്ക് നോക്കുന്നതിനു മുൻപ് പോലും ഡാൻസ് കളിച്ച് പോയ സൗഭാഗ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. താരത്തിന്റെ സീമന്തവും മറ്റും ആരാധകർ ഏറ്റെടുത്തിരുന്നു. ഒട്ടേറെ പേരാണ് ഇന്നിപ്പോൾ സൗഭാഗ്യയ്ക്കും അർജുനും ആശംസകളുമായി എത്തിയത്.

Aswathy