എല്ലാം വിജയ്ബാബുവിന്റെ കാരുണ്യം…! വിമര്‍ശിച്ച് ഹരീഷ് പേരടി..!

യുവ നടിയുടെ പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും താരസംഘടനയായ അമ്മയില്‍ നിന്ന് നടനെ സ്വമേധയാ പുറത്താക്കാത്തതില്‍ ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും…

യുവ നടിയുടെ പീഡന പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് എതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും താരസംഘടനയായ അമ്മയില്‍ നിന്ന് നടനെ സ്വമേധയാ പുറത്താക്കാത്തതില്‍ ശക്തമായ വിമര്‍ശനങ്ങളാണ് വരുന്നത്. ഇപ്പോഴിതാ നടന്‍ ഹരീഷ് പേരടിയും വിജയ്ബാബു വിഷയത്തില്‍ അമ്മ എടുത്ത നിലപാടിനെ കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ്. വിജയ്ബാബുവിന്റെ വിഷയത്തില്‍ അമ്മ എടുത്ത നിലപാട് വ്യക്തമാക്കുന്ന ജനറല്‍ സെക്രട്ടറി ഇടവേള ബാബു പുറത്ത് വിട്ട പത്ര കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് പേരടി നിലപാട് അറിയിച്ചത്.

അമ്മ അയാള്‍ക്കെതിരെ നടപടി എടുത്തില്ലെന്നും സ്വയം മാറി നില്‍ക്കാം എന്ന് നടന്‍ അറിയിച്ചത് അയാളുടെ കാരുണ്യം എന്ന് ട്രോളിക്കൊണ്ടാണ് ഹരീഷ് പേരടി കുറിപ്പ് പങ്കുവെച്ചത്. ഒളിവില്‍ കഴിയുന്ന അയാളെ ബന്ധപെട്ടപ്പോള്‍ അയാള്‍ സ്വയം മാറിനില്‍ക്കാം എന്ന കത്തുനല്‍കി…അതും താല്‍കാലികമായി..അല്ലാതെ അയാള്‍ക്കെതിരെ നടപടിയെടുത്തതല്ല..വിജയ്ബാബുവിന്റെ കാരുണ്യം എന്നാണ് അദ്ദേഹം കുറിച്ചത്.

തന്റെ പേരില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ പേരില്‍ താന്‍ എക്‌സിക്ക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കുന്ന സംഘടനയ്ക്ക് ഒരു അവമതിപ്പ് ഉണ്ടാക്കാന്‍ ആഗ്രഹിക്കാത്തതിനാല്‍ തന്റെ നിരപരാധിത്വം തെളിയുന്നത് വരെ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും തല്‍ക്കാലം മാറി നില്‍ക്കുന്നു എന്നാണ് വിജയ് ബാബു അമ്മയ്ക്ക് നല്‍കിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.

ഇത് കമ്മിറ്റി ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്‌തെന്നാണ് അമ്മ ഇറക്കിയ പത്ര കുറിപ്പില്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അമ്മയില്‍ നിന്ന് വിജയ് ബാബുവിനെ പുറത്താക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്റേണല്‍ കമ്മിറ്റിയില്‍ നിന്ന് മാല പാര്‍വ്വതി രാജി വെച്ചിരുന്നു. വിജയ് ബാബുവിനെ പുറത്താക്കുന്നു എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കില്‍ താന്‍ രാജി വെയ്ക്കില്ലായിരുന്നു എന്നാണ് മാല പാര്‍വ്വതി പറഞ്ഞത്.