ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല

മലയാളികളുടെ പ്രിയപ്പെട്ട ഗായകൻമ്മാരിൽ ഒരാളാണ് ഹരീക്ഷ് ശിവരാമകൃഷ്ണൻ, മലയാളത്തിലെ എവർഗ്രീൻ സോങ്ങുകൾ പാടിയാണ് താരം ശ്രദ്ധയനൽകുന്നത്, ഇതിന് മുൻപും kappatv എന്ന ചാനലിലും പാടി അദ്ദേഹം ആസ്വാദകരെ കയ്യിലെടുത്തിരുന്നു ഹരീഷ് ജനിച്ചതും വളർന്നതും കേരളത്തിലെ പാലക്കാട് ഷൊർണൂരിലാണ്. അദ്ദേഹം പിലാനിയിലെ ബിറ്റ്സിൽ നിന്നുള്ള കെമിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. അഡോബിലും ഗൂഗിളിലും ഒരു പതിറ്റാണ്ടിലേറെ ജോലി ചെയ്ത അദ്ദേഹം നിലവിൽ CRED ൽ ചീഫ് ഡിസൈൻ ഓഫീസറാണ്. ഇപ്പോൾ ഹരീക്ഷ് പങ്കവെച്ച പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം കുട്ടികളെ പ്രാപ്തരാക്കേണ്ടത് ഏത് വിധേയമാണെന്നുള്ള തരത്തിലുള്ള വിവാദങ്ങൾ ഉണ്ടായിരുന്നു. നടി മുക്ത പറഞ്ഞ വക്കിൽ നിന്നും ഉടലെടുത്ത വിവാദം പല പ്രമുഖരും ഉന്നയിക്കിട്ടിയിരുന്നു ഇപ്പോൾ അത്തരത്തിൽ തന്റെ മകളുടെ ചിത്രം പങ്ക് വെച്ച് ഹരീക്ഷ് ശിവരാമകൃഷ്ണൻ കുറിച്ച വാക്കുകളാണ് ഇടം പിടിച്ചിരിക്കുന്നത്. ഹരീക്ഷ് ശിവരാമകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ: ഇതെന്റെ മകൾ ആണ് അച്ചു. കഴിച്ചു കഴിഞ്ഞ പാത്രം മോറി വെക്കാനും, ബെഡ്ഷീറ്റ് മടക്കി വെക്കാനും ഒക്കെ പറഞ്ഞു കൊടുത്തിട്ടുണ്ട് ഞങ്ങൾ. ഈ പണി ഒക്കെ ഞങ്ങളും (അവളുടെ അപ്പയും അമ്മയും ) ചെയ്യാറും ഉണ്ട്, വലിയ ആനകാര്യം ഒന്നുമല്ല അത്‌…

പക്ഷെ വർമ സാറേ, ഒരു ചെറിയ കുഴപ്പം ഉണ്ട് – ഇതൊന്നും പറഞ്ഞു കൊടുത്തത് ‘ചെന്ന് കേറുന്ന’ വീട്ടിലെ ഏതെങ്കിലും പ്രിവിലേജ് മൂത്ത ഒരുത്തന്റെ ജോലിക്കാരിയുടെ തസ്തികയ്ക്ക് അപേക്ഷിച്ചു വിജയിക്കാൻ അല്ല – അവളുടെ സ്വയം പര്യാപ്തതയ്ക്കാണ്. ആൺകുട്ടികളെയും പെൺകുട്ടികളെയും സ്വയം പര്യാപ്തരാക്കാൻ മാതാപിതാക്കൾ ശ്രമിക്കണം, അല്ലാതെ കാലഹരണപ്പെട്ട gender റോൾസ് പഠിപ്പിച്ചു റെഗ്രെസ്സ് ചെയ്യിക്കരുത്. അത്രേം maturity എങ്കിലും കാണിക്കണം അച്ഛൻ അമ്മമാർ.

Rahul