ട്രെയിനിൽ ഇരുന്നുകൊണ്ട് ലത മങ്കേഷ്ക്കർ പാടിയ പാട്ട് പാടി ഭാരതീയരെ ഞെട്ടിച്ച താരമാണ് രാണു മണ്ഡൽ. ആ തെരുവോര ഗായികയുടെ ആലാപനം ഒരു യുവാവ് മൊബൈൽ വിഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തതോടെ രാണുവിനെ തേടി നിരവധി മികച്ച അവസരങ്ങൾ ആണ് എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ താരമായി രാണു മണ്ഡൽ മാറുകയായിരുന്നു. തുടർന്ന് സിനിമയിലും പാടുവാൻ രാണുവിനു കഴിഞ്ഞു.