Film News

അന്നൊക്കെ ഇമോഷണൽ സീൻ കൊതിച്ചു! ഇപ്പോൾ ഒരു കോമഡി സീനിനു വേണ്ടി കെഞ്ചുന്നു, ഹരിശ്രീ അശോകൻ

മലയാള സിനിമയിലെ കോമഡി രാജാക്കന്മാരിൽ ഒരാൾ ആയിരുന്നു ഹരിശ്രീ അശോകൻ, പഞ്ചാബി ഹൗസ്സ് എന്ന ചിത്രത്തിലെ രമണൻ എന്ന കഥാപാത്രമായിരുന്നു താരത്തിന്റെ കരിയർ തന്നെ മാറ്റിമറിച്ചത്, ഇപ്പോൾ താരം അഭിനയിക്കുന്ന പുതിയ ചിത്രം കടകൻ , ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഇപ്പോൾ കിട്ടുന്ന വേഷങ്ങളിൽ തൃപ്തൻ ആണോ എന്ന അവതാരകന്റെ ചോദ്യത്തിനാണ്  ഇങ്ങനൊരു ഉത്തരം നൽകുന്നത്,

സിനിമയിൽ പൊതുവെ ഉള്ള കാര്യമാണ് ഒരു നടൻ പോലീസ് വേഷം ചെയ്യ്താൽ പിന്നീട് വരുന്ന ചിത്രങ്ങളിലും പോലീസ് വേഷമായിരിക്കും കിട്ടുക, കാരണം ഒരു ഡയറക്ടറുടെ മനസിൽ ഒരു പോലീസ് വേഷം എന്ന് പറയുമ്പോൾ ആ നടന്റെ മുഖമാണ് വരുന്നത്, എന്നാൽ എല്ലാ വേഷങ്ങളും  ചെയ്യാൻ അവർക്ക് ഇഷ്ടമാണ് , ഞാൻ സിനിമയിൽ വന്ന സമയത്തു കോമഡി കഥാപാത്രങ്ങളാണ് കൂടുതൽ ചെയ്യ്തിരുന്നത് അന്നൊക്കെ ഒരു ഇമോഷണൽ സീൻ ചെയ്യാൻ കൊതിച്ചിട്ടുണ്ട്

എന്നാൽ ഇപ്പോൾ ലഭിക്കുന്നത് ഇമോഷണൽ സീനുകൾ ആണ്, പലപ്പോഴും ഞാൻ പലരോടും പറഞ്ഞു പഴയതുപോലെ ഒരു കോമഡി സീൻ തരാൻ, ഇപ്പോൾ ഒരു കോമഡി സീനിനു വേണ്ടി കെഞ്ചുകയാണ്, ഹരിശ്രീ അശോകൻ പറയുന്നു.

 

Suji