ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടാത്തതില്‍ എനിക്ക് വിഷമം ഇല്ല! – ഹരിശ്രീ അശോകന്‍

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ ഹോം എന്ന സിനിമയെ തഴഞ്ഞതില്‍ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളും വിമര്‍ശനങ്ങളുമായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നത്. ചില അഭിനേതാക്കളും രാഷ്ട്രീയ പ്രവര്‍ത്തകരുമടക്കം സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ പ്രതിഷേധം അറിയിച്ച് രംഗത്ത് എത്തിയിരുന്നു. നടി രമ്യ നമ്പീശനും, ദുര്‍ഗ കഷ്ണയും അടക്കും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളും ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധം അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടന്‍ ഹരിശ്രീ അശോകന്റെ പ്രതികരണാണ് ശ്രദ്ധ നേടുന്നത്.

ഇന്ദ്രന്‍സിന് പുരസ്‌കാരം ലഭിക്കാത്തതില്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം, ഇന്ദ്രസിന് അവാര്‍ഡ് ലഭിക്കാത്തതില്‍ താാങ്കള്‍ക്ക് വിഷമം ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു ഹരിശ്രീ അശോകന്‍ വളരെ രസകരമായി മറുപടി പറഞ്ഞത്. അവന് അവാര്‍ഡ് ലഭിക്കാത്തതില്‍ എനിക്ക് വിഷമം ഒന്നുമില്ല. ഞാന്‍ എന്തിനാണ് വിഷമിക്കുന്നത്.? ഇന്ദ്രന്‍സിന് വിഷമം ഉണ്ടാകും എന്നാണ് രസകരമായ രീതിയില്‍ ഹരിശ്രീ അശോകന്‍ പറഞ്ഞിരുന്നത്.

അതേസമയം, ഹോം സിനിമ വളരെ നല്ല സിനിമയാണെന്നും ഇന്ദ്രന് അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഹോം സിനിമ വളരെ നല്ല സിനിമയായിരുന്നു എന്നാല്‍ മറ്റ് സിനിമകള്‍ ഒന്നും കാണാത്തത് കൊണ്ട് എനിക്ക് പറയാന്‍ പറ്റില്ല, അത് ജൂറി അംഗങ്ങളുടെ തീരുമാനം അല്ലേ എന്നുമാണ് ഹരിശ്രീ അശോകന്‍ പറഞ്ഞത്. അടുത്ത സുഹൃത്തിന് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല എന്ന് പറഞ്ഞ അദ്ദേഹത്തിന്റെ വാക്കുകള്‍ ചിലരെയങ്കിലും ചൊടിപ്പിട്ടുണ്ട്.

അതേസമയം, തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വ്യക്തിപരമായി യാതൊരു വിഷമവും ഇല്ലെന്നും അവാര്‍ഡ് ലഭിച്ച ജോജുവും ബിജുമേനോനും എന്റെ സുഹത്തുക്കളാണെന്നും അവര്‍ക്ക് ലഭിച്ചതില്‍ സന്തോഷം മാത്രമേ ഉള്ളൂ എന്നും ഇന്ദ്രന്‍സ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഹോം എന്ന സിനിമയെ ജനപ്രിയ സിനിമയായ ഹൃദയത്തോടൊപ്പം ചേര്‍ത്തു നിര്‍ത്താമായിരുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Previous articleഅപകടത്തില്‍ മരിച്ച ആരാധകന്റെ വീട്ടില്‍ നേരിട്ടെത്തി സഹായം കൈമാറി സൂര്യ
Next articleഎന്തൊക്കെ സൈസ് ഞരമ്പ് രോഗികളാണ്! അവരെ അവരുടെ പാട്ടിന് വിട്..! – ഷിംന അസീസ്