Film News

എന്ത് പറ്റി  രമണാ!  ഇതിന്  എന്റെ ഇമോഷണൽ നിറഞ്ഞ മറുപടി , സിനിമ ഇറങ്ങുന്നതിന് മുൻപ് അവർ കട്ട്  ചെയ്യ്തു ,പഞ്ചാബി ഹൗസ്സിനെ  കുറിച്ച് ഹരിശ്രീ അശോകൻ

തീയറ്ററുകളിൽ പ്രേക്ഷകർ സ്വീകരിച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ‘പഞ്ചാബി ഹൗസ്സ്’, ചിത്രത്തിലെ എന്തുപറ്റി രമണാ എന്ന ഡയലോഗ് പറയാത്ത ഒരു മലയാളി പോലും കാണില്ല, ഇപ്പോൾ ചിത്രത്തിൽ കട്ട് ചെയ്യ്ത സീനിനെ കുറിച്ച് തുറന്നു പറയുകയാണ് നടൻ ഹരിശ്രീ അശോകൻ, ആ സിനിമയിലെ എന്ത് പറ്റി  രമണ  എന്ന ഡയലോഗ് എന്റെ വീട്ടിൽ ഭാര്യ പോലും തന്നോട് ഇടക്ക് ചോദിക്കാറുണ്ട്, എന്നാൽ ഇതിലെ ഫുൾ സ്ക്രിപ്റ്റും സിനിമയിൽ കാണിച്ചിട്ടില്ല പലതും കട്ട് ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തിരിക്കുന്നത്

ആ സമയത്തൊക്കെ ഞാൻ കോമഡി മാത്രമാണ് ചെയ്യുന്നത് എന്നാൽ അന്നൊക്കെ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു ഒരു ഇമോഷണൽ സീൻ ചെയ്യണമെന്ന്, എന്നാൽ അങ്ങനൊരു ഇമോഷണൽ സീൻ ഈ ചിത്രത്തിൽ ഉണ്ട്, ദിലീപ് എന്നോട് വന്നു എന്ത് പറ്റി രമണാ  , എന്നോട് നിനക്ക് ദേഷ്യമുണ്ടോ എന്ന് ദിലീപ് എന്റെ അടുത്ത് വന്നു ചോദിക്കും അപ്പോൾ ഞാൻ ഇമോഷണൽ ആയി പറയും , എനിക്കെന്തിനാണ് ദേഷ്യം, സ്നേഹിച്ചാൽ ചങ്ക് പറിച്ചു തരുന്നവനാ രമണൻ എന്ന് ത് പക്ഷെ ആ സീൻ അവർ സിനിമ ഇറങ്ങുന്നതിന് മുൻപ് കട്ട് ചെയ്യ്തു

എന്റെ ഈ ഇമോഷണൽ ആയ ഡയലോഗ് എന്തിനാണ് കട്ട് ചെയ്യ്തതെന്ന് റാഫിയോടു ചോദിച്ചപ്പോൾ എന്റെ കഥപാത്രം എപ്പളും കോമഡി ആണ് അപ്പോൾ ഇങ്ങനൊരു ഡയലോഗ് വന്നു കഴിഞ്ഞാൽ സിനിമയെ ബാധിക്കുമെന്ന് പറഞ്ഞു, അങ്ങനെ സിനിമയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തിട്ടാണ് റിലീസ് ചെയ്യ്തത്

 

Suji