Film News

ഒരിക്കലും താൻ സിനിമയ്ക്ക് വേണ്ടിയല്ല താടി വെച്ചത്! എന്നാൽ  താടിവച്ചാലേ സിനിമയിൽ രക്ഷയുള്ളൂ എന്ന മമ്മൂക്ക പറഞ്ഞു, ഹരിശ്രീ അശോകൻ

പോലീസ് വേഷമോ, കൃഷ്ണവേഷമോ, പെൺവേഷമോ അങ്ങനെ ഏത് വേഷമായാലും താടി വെച്ച് അഭിനയിക്കുന്ന ഒരു നടൻ ആണ് ഹരിശ്രീ അശോകൻ, ഇപ്പോൾ താരം തന്റെ താടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്, താൻ ഒരിക്കലും സിനിമക്ക് വേണ്ടി താടി വെച്ചതല്ല, എന്നാൽ ഈ താടിയാണ് തന്നെ ഇത്രയും പ്രശസ്തനാക്കിയത്, ശരിക്കും പറഞ്ഞാൽ താൻ താടി വടിച്ചാൽ തന്റെ വീട്ടുകാരുപോലും അംഗീകരിക്കില്ലന്ന് പറയുകയാണ് നടൻ, മാത്യഭൂമിക്ക് നൽകിയ അഭിമുഖ്ത്തിലാണ് നടൻ ഈ കാര്യങ്ങൾ വെളിപ്പെടുത്തുന്നത്.

താൻ പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് താടിവെക്കാൻ ആഗ്രഹം ഉണ്ടായത്, ആ സമയത്തു എപ്പോളും താടിവടിക്കാൻ കാശുമില്ല, പിന്നീട ആ താടി സ്ഥിരമായി, അത് സിനിമക്ക് പോലും ഉപകരിച്ചു, സിനിമയിൽ അഭിനയിക്കുമ്പോൾ ജഗതി ചേട്ടൻ വരെ വിഗ്ഗും, മീശയും എല്ലാം ചെയിഞ്ച് ചെയ്യണം എന്നാൽ തനിക്ക് അങ്ങനെ വേണ്ട,ഞാൻ ഇപ്പോൾ ഏത് വേഷം ചെയ്യ്താലും എനിക്ക് താടി വെച്ചഭിനയിക്കാം ഹരിശ്രീ പറയുന്നു,

മീശ മാധവൻ എന്ന ചിത്രത്തിൽ താടി വെച്ച കൃഷ്ണൻ എനിക്ക് ഒരുപാട് സ്ഥലങ്ങളിൽ പ്രോഗ്രം നടത്താനുള്ള അവസരം ഉണ്ടാക്കി തന്നിരുന്നു, സൂര്യൻ എന്ന ചിത്രത്തിൽ ഡാൻസ് മാസ്‌റ്ററുടെ വേഷത്തിൽ ആയിരുന്നു, അതിൽ ക്ലീൻ ഷേവിൽ എത്തി എന്നാൽ ഷൂട്ടിംഗ് കാണാൻ എത്തിയ ആളുകൾ  പറഞ്ഞു തനിക്ക് താടിയാണ് നല്ലത്, ഈ വേഷത്തിൽ അവർക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന്, എന്റെ താടിയുടെ കാര്യത്തിൽ മമ്മൂക്ക പോലും പറഞ്ഞു തനിക്ക് താടിയുണ്ടെങ്കിലേ സിനിമയിൽ രക്ഷയുളളൂ എന്ന് ഹരിശ്രീ പറയുന്നു

 

Suji