വിശ്വസുന്ദരിയായാല്‍ എന്തൊക്കെ കിട്ടും, കൊതിപ്പിക്കുന്ന ആനുകൂല്യങ്ങള്‍

21 വര്‍ഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യ കിരീടം അണിയുന്നത്. ഹര്‍നാസ് സന്ധുവാണ് ആ ഭാഗ്യം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. 1994ല്‍ സുസ്മിത സെന്നും, 2000 ത്തില്‍ ലാറാ ദത്തയുമാണ് മുന്‍പ് ഇത്തരത്തില്‍ നേട്ടം…

21 വര്‍ഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യ കിരീടം അണിയുന്നത്. ഹര്‍നാസ് സന്ധുവാണ് ആ ഭാഗ്യം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. 1994ല്‍ സുസ്മിത സെന്നും, 2000 ത്തില്‍ ലാറാ ദത്തയുമാണ് മുന്‍പ് ഇത്തരത്തില്‍ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്. വിശ്വസുന്ദരിയായാല്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നതെന്ന് അറിയാമോ. എങ്കില്‍ ഇതാ കേട്ടോളൂ….
വിശ്വസുന്ദരി ജേതാവിന്റെ തലയില്‍ ചൂടിക്കുന്നത് 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന കിരീടമാണ്. ഇതില്‍ വില കൂടിയ 1770 വജ്രങ്ങളാണ് പതിപ്പിച്ചിരിക്കുന്നത്. ഏറ്റവും മുന്തിയ ഇനം കാനറി ഡയമണ്ടാണ് വജ്രക്കൂട്ടങ്ങള്‍ക്കിടയില്‍ പതിപ്പിച്ചിരിക്കുന്നത്. 62.83 കാരറ്റാണിത്. ഇതില്‍ വജ്രങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് ഇലയുടേയും തണ്ടിന്റെയും രൂപത്തിലാണ്. ഈ കിരീടത്തിന് 37 കോടി രൂപ വില വരുമെന്ന് കണക്കാക്കുന്നു. മിസ് യൂണിവേഴ്‌സിന്റെ സംഘടന അംഗീകരിച്ചിട്ടുള്ള എല്ലാ ചടങ്ങുകളിലും ഈ കിരീടം ധരിച്ച് പോകാന്‍ പോകാന്‍ അനുവദിക്കുമെങ്കിലും കിരീടം സ്വന്തമായി എടുക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷത്തെ വിജയിക്ക് ഇത് കൈമാറണം.


രണ്ടരലക്ഷം ഡോളര്‍ ആണ് സമ്മാനത്തുക എന്നാണ് അനൌദ്യോഗിക വിവരം. ഏകദേശം 1.8 കോടി രൂപ. എന്നാല്‍ കൃത്യമായ തുക അധികൃതര്‍ പുറത്ത് വിടാറില്ല. കൂടാതെ പ്രതിമാസം ഒരു വലിയ തുക ഒരു വര്‍ഷത്തേക്ക് കിട്ടുമെന്നും പറയപ്പെടുന്നു. കൂടാതെ ന്യൂയോര്‍ക്കിലുള്ള മിസ് യൂണിവേഴ്സ് അപ്പാര്‍ട്മെന്റില്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ താമസത്തിനും വിശ്വസുന്ദരിക്ക് അംഗീകാരമുണ്ട്. നിരവധി ആഡംബര സൗകര്യങ്ങള്‍ ഉള്ള അപ്പാര്‍ട്ട്‌മെന്റ് ആണിത്. കൂടെ നിരവധി അസിസ്റ്റന്റുമാരും, മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുമുള്‍പ്പെടെ ഒരു വലിയ നിര തന്നെ ഹര്‍നാസിനൊപ്പം ഉണ്ടാകും. മേക്കപ്പ് ഉത്പന്നങ്ങള്‍, ഷൂസ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയും ഒരു വര്‍ഷത്തേക്ക് ലഭിക്കും. ഇതിന് പുറമെ ലോകത്താകമാനം സൗജന്യ സഞ്ചാരം, മുന്തിയ ഇനം ഹോട്ടലുകളില്‍ ഭക്ഷണത്തോടെയുള്ള സൗജന്യ താമസം എന്നിവയും ഉണ്ടാകും.