‘ജോജു തകര്‍ത്തു അഭിനയിച്ചിട്ടുണ്ട്, ചില രംഗങ്ങളില്‍ ‘ഭ്രമരം’ ലാലേട്ടന് ഓര്‍മിപ്പിക്കുന്ന ലുക്ക്’

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ജോജു ജോര്‍ജിന്റെ ഇരട്ട. ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്സാണ്. ഫെബ്രുവരി 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇരട്ട. ഇരട്ട ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍സും മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. നവാഗതനായ രോഹിത് എം ജി കൃഷ്ണന്‍ ആണ് ഇരട്ടയുടെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ജോജു തകര്‍ത്തു അഭിനയിച്ചിട്ടുണ്ട്, ചില രംഗങ്ങളില്‍ ‘ഭ്രമരം’ ലാലേട്ടന് ഓര്‍മിപ്പിക്കുന്ന ലുക്ക്’ എന്നാണ് ഹസ്‌കര്‍ മൂവീ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇരട്ട’ സിനിമ കണ്ടു! മാര്‍ട്ടിന്‍ പ്രകാട്’ ടീം നല്ല രീതിയില്‍ Execute ചെയ്തു ഒരുക്കിയ Semi- Thriller ചിത്രം!
ചിത്രത്തിന്റെ Trailer, Reviews ഒന്നും കാണാതെ ആണ് ഞാന്‍ സിനിമ കണ്ടത്, അത് കൊണ്ട് തന്നെ നന്നായി Enjoy ചെയ്യാന്‍ പറ്റി ! ??
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ അപ്പന്റെ വിഷം തീണ്ടിയ മകന്റെ ചെയ്തികളുടെ.. കുറ്റബോധം!
ജോജു തകര്‍ത്തു അഭിനയിച്ചിട്ടുണ്ട്
ചില രംഗങ്ങളില്‍ ‘ഭ്രമരം’ ലാലേട്ടന് ഓര്‍മിപ്പിക്കുന്ന Look ആയിരുന്നു ജോജു വിന് ?? (Song seenil Sphadikam പോലെയും) ??
ഇരട്ട Climax കൊള്ളാം.. ഒരു Shock ഓടെയാണ് കണ്ടു തീര്‍ത്തത്! ??
ഇതിന്റെ കൂടെ എന്റെ ഒരു സംശയം കൂടി.. വെടിയേറ്റ് മരിച്ചു കിടക്കുന്ന joju വിന്റെ കഥാപാത്രത്തെ എന്തു കൊണ്ട് മണിക്കൂര്‍ഓളം അവിടെ തന്നെ കിടത്തി? സാധാരണ ഒരാള്‍ക്ക് ഒരപകടം സംഭവിച്ചാല്‍ ആദ്യം Ambulance വരുത്തി ഹോസ്പിറ്റല്‍ എത്തിക്കാന്‍ നോക്കില്ലേ ? അതു കഴിഞ്ഞ് അല്ലേ മരണം സ്ഥിരീകരിക്കുന്നത് ?
6 മണിക്കൂര്‍ ന് ശേഷമാണ് Body Hospital ലേക്ക് കൊണ്ട് പോകുന്നത് പോലും! (NIGHT Time)
ഹോസ്പിറ്റല്‍ കൊണ്ട് പോകുന്നത് വരെ മൃതദേഹതിന് ഒരു തുണി പോലും വച്ചു മൂടുന്നു മില്ല ! ഭാര്യ കാണാന്‍ വരുമ്പോഴും!
അത് ഒരു കല്ല് കടിയായി തോന്നി..
രണ്ടാമത്, Continuity Mistake ആണ്, അത് ഫോട്ടോ കണ്ടാല്‍ മനസ്സിലാവും!
ഇത് രണ്ടും ശ്രദ്ധിച്ചവര്‍ ഉണ്ടോ ?

അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോന്‍, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീര്‍ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയില്‍ പ്രവര്‍ത്തിച്ച വിജയ് ആണ് ഇരട്ടയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. വരികള്‍ അന്‍വര്‍ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ദിലീപ് നാഥ് ആര്‍ട്ട്, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്‌സ്. സംഘട്ടനം കെ രാജശേഖര്‍, മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ.

Gargi