കപ്പ പുട്ട് : കപ്പ ഉപയോഗിച്ച് വളരെ മൃദുലവും സ്വാദിഷ്ടവുമായ പുട്ട് വീട്ടിൽ ഉണ്ടാക്കാം !! വീഡിയോ കണ്ട് നോക്കു

കപ്പ പുട്ട്, വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വളരെ സ്വാദിഷ്ടമായ കപ്പ പുട്ടിന്റെ പാചക കുറിപ്പാണിത്. കേരളത്തിന്റെ രുചികരമായ പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണിത്.  അരി മാവിൽ അരച്ച കപ്പ (തപിയോക) ചേർത്ത് ആവിയിൽ വേവിച്ചാണ് കപ്പ പുട്ടു നിർമ്മിക്കുന്നത്. കപ്പ പുട്ട് കേരളത്തിലെ പ്രധാന ഭക്ഷണങ്ങളിൽ ഒന്നാണ്,  വളരെ സ്വാദിഷ്ട്ടവും മൃദുലവുമായ ഈ പുട്ട് കുട്ടികൾക്കും വളരെ ഇഷ്ടപെടും,

ധാരാളം പോഷക ഗുണങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു ഭക്ഷണമാണ് കപ്പ, നമ്മുടെ പരമ്പരാഗത ഭക്ഷണങ്ങളിൽ മുൻപന്തിയിൽ ആണ് കപ്പയുടെ സ്ഥാനം. ആ കപ്പ കൊണ്ടുള്ള വ്യത്യസ്തമായ ഒരു റെസിപി ആണ് കപ്പ പുട്ട്. ഇത് എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപെടും, എങ്ങനെയാണു ഇത് ഉണ്ടാക്കുന്നത് എന്ന് കാണാം. വളരെ കുറച്ച് സാധങ്ങൾ മാത്രമാണ് ഇതുണ്ടാക്കാൻ വേണ്ടത്

ആവശ്യസാധനങ്ങൾ 

കപ്പ  – ½ kg

അരിപ്പൊടി  –  ½  കപ്പ്

തേങ്ങ – 1 കപ്പ്

ഉപ്പ് – ആവിശ്യത്തിന്

ഉണ്ടാക്കുന്ന വിധം കാണാം 

കടപ്പാട് : Ruchi – The Flavours Of Kitchen

ചൂടോടെ കടലക്കറിയുടെ കൂടെയോ ചമ്മന്തിയുടെ കൂടെയോ ഈ സ്വാദിഷ്ടമായ കപ്പ പുട്ട് കഴിക്കാം.

 

Krithika Kannan