ആ വസ്ത്രം ധരിക്കാൻ കഴിയില്ല എന്ന് ഞാൻ വാശിപിടിച്ച് പറഞ്ഞു

Follow Us :

ഇന്ന്  മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് ഹണി റോസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം ഇതിനോടകം അഭിനയിച്ചത്. അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം പ്രേഷകരുടെ ശ്രദ്ധ നേടാനും താരത്തിന് കഴിഞ്ഞു. പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരം വളരെ പെട്ടന്നാണ് സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്തത്. 2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ കൂടിയാണ് താരം സിനിയമയിൽ അരങ്ങേറ്റം നടത്തിയത്. ആദ്യമെക്കെ അഭിനയിച്ച വേഷങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധ നേടിയില്ലെങ്കിലും പിന്നീടങ്ങോട്ട് ഒരുപിടി മികച്ച ചിത്രങ്ങൾ ആയിരുന്നു താരത്തെ കാത്തിരുന്നത്.

ഈ വര്ഷം പുറത്തിറങ്ങിയ ബിഗ് ബ്രദർ എന്ന ചിത്രത്തിലൂടെയാണ് ഹണി അവസാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. എന്നാൽ ഇപ്പോൾ തനിക്ക് തമിഴ് സിനിമയിൽ നിന്ന് നേരിട്ട ഒരു മോശം അനുഭവം പങ്കുവെക്കുകയാണ് ഹണി റോസ്. തന്റെ ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോഴാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നത് എന്നാണ് ഹണി റോസ് പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, തന്റെ ആദ്യ തമിഴ് ചിത്രമായിരുന്നു അത്. ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ തനിക്ക് വളരെ മോശം അനുഭവം ആണ് നേരിടേണ്ടി വന്നത്. അവർ ആദ്യ ദിവസം എനിക്ക് ധരിക്കാൻ ഒരു വസ്ത്രം തന്നു.

ആ വസ്ത്രം എന്നെ ചൊടിപ്പിച്ചു. ഒരു സ്ലീവ്‌ലെസ് വസ്ത്രമാണ് അവർ എനിക്ക് തന്നത്. ഇത് എനിക്ക് ധരിക്കാൻ കഴിയില്ല എന്ന് പറഞ്ഞു ഞാൻ ആ സെറ്റിൽ വഴക്കുണ്ടാക്കി. എന്നാൽ അവർ വളരെ മോശമായി ആണ് എന്നോട് സംസാരിച്ചത്. എല്ലാം മൂടി പുതച്ച് വെച്ചിട്ടാണോ നീ അഭിനയിക്കാൻ വന്നിരിക്കുന്നത് എന്ന് അവർ അവരുടെ ഭാഷയിൽ എന്നോട് ചോദിച്ചു. അവർക്ക് വെറുമൊരു തമാശ മാത്രമായിരിക്കും അത്. പക്ഷെ അന്ന് എന്നെ സംബന്ധിച്ചിടത്തോളം അത് ഒരു വലിയ അപമാനം ആയിരുന്നു. ഞാൻ എന്താണ് അങ്ങനെ എന്ന് എനിക്ക് തന്നെ ചിലപ്പോൾ തോന്നാറുണ്ട് എന്നുമാണ് ഹണി റോസ് പറയുന്നത്.