ഇതാണ് ഭൂമിയിലെ സ്വര്‍ഗം! വയലറ്റ് വസന്തം ആസ്വദിച്ച് ഹണി റോസ്

മലയാളത്തിന്റെ പ്രിയതാരമാണ് നടി ഹണി റോസ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഹണി. കേരളത്തില്‍ ഉദ്ഘാടങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാണ് ഹണി. ഇപ്പോഴിതാ കടല്‍ കടന്നും താരം ഉദ്ഘാടനത്തിന് എത്തിയിരിക്കുകയാണ്. ആദ്യമായിട്ടാണ് താരം വിദേശത്ത് ഉദ്ഘാടത്തിന്…

മലയാളത്തിന്റെ പ്രിയതാരമാണ് നടി ഹണി റോസ്. ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് ഹണി. കേരളത്തില്‍ ഉദ്ഘാടങ്ങളില്‍ നിറഞ്ഞ സാന്നിധ്യമാണ് ഹണി. ഇപ്പോഴിതാ കടല്‍ കടന്നും താരം ഉദ്ഘാടനത്തിന് എത്തിയിരിക്കുകയാണ്. ആദ്യമായിട്ടാണ് താരം വിദേശത്ത് ഉദ്ഘാടത്തിന് എത്തിയത്.

അയര്‍ലണ്ടിലായിരുന്നു താരം ഉദ്ഘാടനത്തിന് എത്തിയത്. അയര്‍ലന്‍ഡില്‍ ഗ്ലാമര്‍ ലുക്കിലെത്തിയ നടിയുടെ വീഡിയോ വൈറലായിരുന്നു. ഒരു സംഘടന നടത്തുന്ന മെഗാ മേള ഉദ്ഘാടനം ചെയ്യാനാണ് താരം അയര്‍ലണ്ടിലെത്തിയത്.

ഡബ്ലിന്‍ വിമാനത്താവളത്തിനടുത്തുള്ള ആല്‍സ സ്‌പോര്‍ട്‌സ് സെന്ററിന്റെ ഗ്രൗണ്ടിലായിരുന്നു പരിപാടി. പരിപാടിയ്‌ക്കെത്തിയ അയര്‍ലണ്ട് മന്ത്രിയും ഹണിയുടെ ആരാധകനായി മാറിയിരുന്നു. താരത്തിനോടൊപ്പമുള്ള സെല്‍ഫിയും മന്ത്രി പങ്കിട്ടിരുന്നു.

ഇപ്പോഴിതാ അയര്‍ലണ്ടിലെ വസന്തം ആസ്വദിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഇതാണ് ഭൂമിയിലെ സ്വര്‍ഗം എന്നു പറഞ്ഞാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്. വയലറ്റ് പൂക്കള്‍ നിറഞ്ഞ വീപാസ് മലനിരകളിലാണ് താരം എത്തിയിരിക്കുന്നത്. അയര്‍ലണ്ടിന്റെ സൗന്ദര്യം ആസ്വദിക്കുകയാണ് താരം.