ബോഡി അത്രേം ഫ്ലെക്സിബിൾ ആകണമെന്ന് ഹണി റോസ് പറയുന്നവർ പറയട്ടെ

തെന്നിന്ത്യയിൽ ഏറെ ശ്രദ്ധ നേടിയ മലയാളത്തിന്റെ പ്രിയ നടി ആണ് ഹണി റോസ്. നിരവധി ആരാധകർ ആണ് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ നടിക്കുള്ളത്. 2005ൽ വിനയൻ സംവിധാനം ചെയ്‌ത ബോയ്‌ഫ്രണ്ട്‌ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഹണി റോസ്. സിനിമയില്‍ 18 വര്‍ഷം പൂർത്തിയാക്കുകയാണ് ഹണി റോസ്. ഈ വേളയില്‍ ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന സന്തോഷത്തിലാണ് ഹണി റോസ്.എബ്രിഡ് ഷൈൻ അവതരിപ്പിക്കുന്ന റേച്ചല്‍ എന്ന ചിത്രത്തിലാണ് ഹണി ടൈറ്റിൽ റോളിലെത്തുന്നത്. ഈ ചിത്രം തന്റെ കരിയറില്‍ തന്നെ ബ്രേക്ക് ആകുമെന്ന പ്രതീക്ഷയിലാണ് ഹണി ഇപ്പോൾ.

Honeyrose

പുതിയ ചിത്രത്തെക്കുറിച്ചും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന ട്രോളുകളെക്കുറിച്ചും ഹണി മനസ് തുറക്കുകയാണ്. മിക്ക പ്രമുഖ സംരഭങ്ങളുടെയും ഉത്ഘാടക എന്ന നിലയിൽ കൂടി ഹണി റോസ് ശ്രദ്ധേയയാണ്. ആദ്യമായി ഒരു ടൈറ്റില്‍ റോള്‍ ചെയ്യുന്ന സന്തോഷത്തിലാണ്. നല്ലൊരു സിനിമയും നല്ലൊരു കഥാപാത്രവുമാണ് റേച്ചല്‍. മികച്ച ഒരു ടീം ആണ് റേച്ചലിന് പിന്നിലുള്ളത്. നവാഗതയായ ആനന്ദിനി ബാലയാണ് സംവിധാനം ചെയ്യുന്നത്. രാഹുല്‍ മണപ്പാട്ടിന്റെതാണ് ചിത്രത്തിന്റെ കഥ. കഥാപാത്രത്തെക്കുറിച്ചും ചിത്രത്തെക്കുറിച്ചും കൂടുതല്‍ ഒന്നും ഇപ്പോൾ പറയാനാവില്ല. ഷൂട്ട് തുടങ്ങുന്നതേയുള്ളൂ. ഭയങ്കര റിഫൈൻഡ് ആയ റോ ആയ ചിത്രം ആയിരിക്കും അത്രമാത്രം പറയാം ഇപ്പോള്‍. പിന്നെ എബ്രിഡ് ഷൈൻ സാറിന്റെ ചിത്രങ്ങള്‍ നോക്കുമ്പോള്‍ ഒരു പ്രത്യേകത കാണാനാവുമല്ലോ. അതുപോലെ വളരെ റിയലിസ്റ്റിക് ആയ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ചിത്രം തന്നെയായിരിക്കും റേച്ചലും എന്നാണ് ഹണി പറയുന്നത്.ചിത്രത്തിന്റെ പോസ്റ്റര്‍ കാണുമ്പോള്‍ തന്നെ അറിയാമല്ലോ, ഞാനുമായി ഒരു ബന്ധവുമുള്ള കഥാപാത്രമല്ല റേച്ചല്‍.

Honeyrose

ഇതുവരെ ചെയ്ത കഥാപാത്രങ്ങള്‍ പോലെയേ അല്ല, അത്തരത്തിലുള്ള കോസ്റ്റ്യൂം തന്നെ ആദ്യമായിട്ടാണ്. എന്തുകൊണ്ടും എനിക്ക് പുതുമയുള്ള കഥാപാത്രമാണ്. പ്രേക്ഷകരില്‍ നിന്നും കിട്ടുന്ന പ്രതികരണങ്ങളും വളരെ പോസറ്റീവ് ആണ്.18 വര്‍ഷം എന്നത് വലിയ ഒരു കാലയളവാണ്. ഒരുപാട് മാറ്റങ്ങള്‍ ഹണി എന്ന വ്യക്തിക്കും അഭിനേതാവിനും സംഭവിച്ചിട്ടുണ്ട്. ഞാനെന്റെ വളരെ ചെറിയ പ്രായത്തിലാണ് സിനിമയില്‍ എത്തുന്നത്. ഒൻപതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യചിത്രം ബോയ്ഫ്രണ്ട് ചെയ്യുന്നത്. എന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഈ ഇൻഡസ്ട്രിയിലാണ് കടന്ന് പോയത്. ഇവിടുള്ള ആളുകളെയാണ് ഞാൻ കണ്ട് വളര്‍ന്നതും. കോളേജില്‍ പോയി പഠിക്കാൻ സാധിച്ചിട്ടില്ല. ഡിസ്റ്റൻസ് ആയിട്ടായിരുന്നു പഠനമെല്ലാം. അതുകൊണ്ട് തന്നെ പുറമേയുള്ള സൗഹൃദങ്ങള്‍ കുറവാണ്. എന്റെ ലോകം എന്ന് പറയുന്നതേ ഈ ഇൻഡസ്ട്രിയാണ്. ഈ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. ഉയര്‍ച്ചകളും താഴ്ച്ചകളും ഉണ്ടായിട്ടുണ്ട്. കഠിനാധ്വാനവും പ്രതീക്ഷയുമാണ് എന്നെ മുന്നോട്ട് നയിച്ചത്.എന്നെ സംബന്ധിച്ചിടത്തോളം പ്രത്യാശ, ആഗ്രഹം എന്നൊക്കെയുള്ളത് വലിയ സംഭവമാണ്. ഏറെ മത്സരമുള്ള മേഖലയാണ് സിനിമ. എനിക്ക് സിനിമ വേണം എന്നുള്ളത് എന്റെ മാത്രം ആഗ്രഹമാണ്. ഇവിടുന്ന് അത്ര പെട്ടെന്ന് ഞാൻ പോവില്ല എന്നുളളത് ഞാൻ തന്നെ തെളിയിക്കേണ്ടതാണ്. അതിന് ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. നല്ല അവസരം വരും എന്നുള്ളത് എന്റെ പ്രതീക്ഷയായിരുന്നു. അവസരങ്ങള്‍ കിട്ടില്ലെന്നും സിനിമയില്‍ ഭാവി തീര്‍ന്നെന്നും പറയാൻ ചുറ്റിനും പലരുമുണ്ടായിരുന്നു. എന്റെ അനുഭവം മാത്രമല്ല ഇത്. ഏതൊരു മേഖലയിലാണെങ്കിലും ഇങ്ങനെ പറയാൻ, ജഡ്ജ് ചെയ്യാനും നൂറായിരും പേര്‍ ചുറ്റും കാണും. നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിക്കേണ്ടത് നമ്മളാണ്.ബോയ്ഫ്രണ്ട് സംഭവിച്ചില്ലായിരുന്നുവെങ്കില്‍ വേറെ ഏതേലും സിനിമയിലൂടെ ഞാൻ ഇവിടെ തന്നെ എത്തിയേനെ.

സിനിമ തന്നെയായിരുന്നു പണ്ടു മുതലേയുള്ള ആഗ്രഹം. അത്ര ആഗ്രഹിച്ചതുകൊണ്ട് തന്നെയാണ് ബോയ്ഫ്രണ്ടിലേക്ക് എത്തുന്നതും എന്ന് ഹണി പറയുന്നു. മലയാളത്തിലെയും അന്യഭാഷകളിലെയും പ്രേക്ഷകര്‍ വളരെ വ്യത്യസ്തരാണ് എന്നും ഹണി പറയുന്നു. ഇവിടെ സിനിമയെ വളരെ ആധികാരികമായി കണ്ട് വിലയിരുത്തുന്ന പ്രേക്ഷകരാണ് കൂടുതല്‍. തെലുങ്കില്‍ പക്ഷേ വൈബ് തന്നെ വേറെയാണ്. അവിടെ സിനിമ എന്നാല്‍ ആഘോഷമാണ്. ‘വീരസിംഹറെഡ്ഡി’ ഒരു ബിഗ്ബഡ്ജറ്റ് മാസ് ചിത്രമാണ്. പ്രേക്ഷകര്‍ അതിനെ ഏറ്റെടുത്തും അങ്ങനെ തന്നെയാണ്. പ്രോഗ്രാമുകള്‍ക്ക് പോയാല്‍ ലഭിക്കുന്ന സ്വീകരണവും അങ്ങനെതന്നെയാണ്. ഈ സിനിമയ്ക്ക് ശേഷം അവിടെ കുറേ ഉദ്ഘാടനങ്ങള്‍ ചെയ്തിട്ടുണ്ട്. അവിടെ ഞാൻ കണ്ടത് ഒരു തരം ‘ആരാധന’ ആണ്.അതും ഇവിടുത്തെ പ്രേക്ഷകരും തമ്മില്‍ വലിയ വ്യത്യാസമുണ്ട്.വിജയ ചിത്രങ്ങളുടെ ഭാഗമായാലേ നമ്മള്‍ അടയാളപ്പെടുത്തപ്പെടൂ. ധ്വനി വളരെ സ്ട്രോങ്ങ് ആയ കഥാപാത്രമായിരുന്നു. സിനിമയും ഏറെ വിജയിക്കപ്പെട്ടു. ചര്‍ച്ചയായി. വലിയ ഇംപാക്‌ട് ഉണ്ടാക്കി. ഒരു ന്യൂജെൻ സിനിമ എന്ന രീതിയില്‍ വളരെ മാറ്റം കൊണ്ട് വന്ന ചിത്രമായിരുന്നു. അതിന്റെ ഭാഗമായത് എന്റെ ഭാഗ്യം തന്നെയാണ് എന്നും ഹണി പറയുന്നുണ്ട്.രസകരമായ ട്രോളുകളൊക്കെ അതേ വൈബോടെ ആസ്വദിക്കാറുണ്ട്.

Honeyrose

റേച്ചലിന്റെ പോസ്റ്റര്‍ ഇറങ്ങിയപ്പോള്‍ കണ്ട രസകരമായ കമന്റ് ഇങ്ങനെയായിരുന്നു “ഞാനാദ്യം വിചാരിച്ചു ഇറച്ചിക്കട ഉദ്ഘാടനം ആയിരിക്കുമെന്ന്” എന്ന്.ഇതേപോലെയുള്ള രസകരമായ ട്രോളുകള്‍ കണ്ട് പൊട്ടിച്ചിരിച്ചിട്ടുണ്ട്. എന്നാൽ നെഗറ്റിവിറ്റി പരത്തുന്നവരും ഏറെയുണ്ട്.എനിക്ക് തോന്നുന്നു ഇത്തരത്തില്‍ നെഗറ്റിവിറ്റി പരത്തുന്നവര്‍ അങ്ങനെ ഒരു പണിയും ഇല്ലാത്ത, ഫ്രസ്ട്രേറ്റഡ് ആയ, കുറേ കഷ്ടപ്പാടും ബുദ്ധിമുട്ടും അനുഭവിക്കുന്ന ആരെങ്കിലുമൊക്കെയാവാം. ഞാൻ നന്നായില്ല, അങ്ങനിപ്പോ നീയും നന്നാവണ്ട എന്ന മനോഭാവമുള്ളവര്‍ ഇല്ലേ, അവരാവാം. അതിനെ അങ്ങനെ അങ്ങനെ വിട്ട് കളഞ്ഞാല്‍ മതി. ജീവിതത്തിലേക്ക് എടുക്കണ്ട എന്നും ഹണി അഭിപ്രായപ്പെടുന്നു. മാത്രമല്ല ബോഡി ഷെയിമിങ്ങിന്റെ പേരിൽ സോഷ്യൽ മീഡിയ വഴി പല തവണ ഇരയായിട്ടു കൂടിയുണ്ട് താരം. എന്നാൽ ഇതൊന്നും വക വെയ്ക്കാതെ മുന്നോട്ട് പോകുന്ന പ്രകൃതക്കാരിയാണ് ഹണി റോസ്.