കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

Follow Us :

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത് മാറ്റാനായി ചില വീട്ടു വൈദ്യങ്ങൾ പരിചയപ്പെടാം. ബേക്കിംഗ് സോഡ, തൈര് എന്നിവ മുഖത്തെ കരുവാളിപ്പു മാറ്റാൻ ഏറെ നല്ലതാണ്. അര ടീസ്പൂൺ ബേക്കിംഗ്‌സോഡ രണ്ടു ടീസ്പൂൺ തൈരുമായി കലർത്തുക. ഇത് മുഖത്തു പുരട്ടുക. 10-15 മിനിറ്റു കഴിയുമ്പോൾ ഇതു കഴുകിക്കളയാം. ഇളംചൂടുവെള്ളം കൊണ്ടു കഴുകിയ ശേഷം ഏതെങ്കിലും മോയിസ്ചറൈസർ പുരട്ടുക.

ചന്ദനപൗഡർ മുഖത്തെ കരുവാളിപ്പു മാറ്റാൻ ഉത്തമമാണ് . അൽപം ചന്ദനപ്പൊടി വെള്ളത്തിൽ കലർത്തി മിശ്രിതമാക്കുക. ഇത് മുഖത്തു പുരട്ടി 15 മിനിറ്റു കഴിയുമ്പോൾ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കാം. ഇതിനു ശേഷം അൽപം പനിനീരും മുഖത്തു പുരട്ടാം. ഇതും കരുവാളിപ്പ് എളുപ്പം മാറ്റാൻ സഹായിക്കും. ചന്ദനം പാലിൽ അരച്ചു കലക്കി തേയ്ക്കുന്നതും നല്ലതാണ്.

ബദാം ഓയിൽ, വൈറ്റമിൻ ഇ ഓയിൽ എന്നിവ കലർത്തി പുരട്ടുന്നതും ചർമത്തിലെ കരുവാളിപ്പു മാറ്റാൻ ഏറെ നല്ലതാണ്. അര ടീസ്പൂൺ ബദാം ഓയിൽ, ഒരു വൈററമിൻ ഇ ക്യാപ്‌സൂൾ പൊട്ടിച്ച് ഇതിലെ ഓയിൽ എന്നിവ കലർത്തുക. ഇതു മുഖത്തു പുരട്ടി പതുക്കെ മസാജ് ചെയ്യുക. പിന്നീട് അൽപം ചെറുപപയർ പൊടി പുരട്ടി കഴുകുക. ഇത് മുഖത്തിന് നിറം നൽകും. കരുവാളിപ്പു മാറ്റും. ശേഷം അൽപം മോയിസ്ചറൈസർ പുരട്ടുക.

ഓട്‌സ്, തേൻ എന്നിവ കലർത്തി പുരട്ടുന്നതും മുഖത്തെ കരുവാളിപ്പു മാറാൻ ഏറെ നല്ലതാണ്. 1 ടേബിൾസ്പൂൺ ഓട്‌സ് വേവിയ്ക്കുക. ഇതിൽ 2-3 ടീസ്പൂൺ തേൻ ചേർക്കുക. ഇതു മുഖത്തു പുരട്ടി അൽപം കഴിയുമ്പോൾ കഴുകിക്കളയാം. ഇതും മുഖത്തെ കരുവാളിപ്പു മാറാൻ ഏറെ നല്ലതാണ്.
മഞ്ഞൾ, വെളിച്ചെണ്ണ എന്നിവ വെയിലേറ്റുള്ള കരുവാളിപ്പു തടയാൻ നല്ല വഴിയാണ്. 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ ഒരൽപം മൾപ്പൊടി കലർത്തുക. ഇതു പുരട്ടി അര മണിക്കൂർ കഴിയുമ്പോൾ കഴുകാം. ആഴ്ചയിൽ രണ്ടുമൂന്നു തവണ ഇതു ചെയ്യുന്നത് നല്ലതാണ്.