സിനിമ തിയറ്ററുകളിലാഘോഷിക്കപ്പെടേണ്ട കല തന്നെയാണ് ഹൃദയം !!

വിനീത് ശ്രീനിവാസൻ പ്രണവ് മോഹനലാൽ കൂട്ടികെട്ടിൽ ഇറങ്ങിയ ചിത്രമാണ് ഹൃദയം. ഈ സിനിമയിലെ ആദ്യ ഗാനം തന്നെ വലിയ ഹിറ്റ് ആയി മാറ്റിയിരുന്നു. ഇപ്പോൾ സിനിമയുടെ റിലീസിന് പിന്നാലെ മികച്ച പ്രതികരണമാണ് ചിത്രത്തെക്കുറിച്ച് വരുന്നത്. ഇപ്പോൾ ഈ സിനിമയെക്കുറിച്ച് ഒരു പ്രേക്ഷകന്റെ വിലയിരുത്തലുകളാണ് സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം : കരിയറിലെ ഏറ്റവും ആവശ്യമായ ബ്രേക്ക് പ്രണവിന് വിനീത് ശ്രീനിവാസൻ കൊടുത്തിരിക്കുകയാണ്. നിവിന് തട്ടം സമ്മാനിച്ചതുപോലെ. മൂന്നുമണിക്കൂറിനടുത്ത് ദൈർഘ്യമുണ്ടെങ്കിലും ഒരുമിനിറ്റ്പോലും മുഷിപ്പിക്കുന്നില്ലയെന്നുമാത്രമല്ല, ആദ്യത്തെ പകുതി കഴിയുമ്പോൾ തന്നെ ഒരു മുഴുവൻ പടം കണ്ട തൃപ്തി കിട്ടുന്നുമുണ്ട്..

വിനീത് ശ്രീനിവാസന്റെ ഫ്രെയിംസ്., മേക്കിംഗ്, സോംഗ് പ്ലെയ്സ്മെന്റ്, എല്ലാത്തിലുമുപരി പ്രേക്ഷകന്റെ മനസറിയാനുള്ള കഴിവ്..ചിത്രത്തിന്റെ നട്ടെല്ല് ഹിഷാമിന്റെ സംഗീതമാണ്.. ഒന്നിനൊന്ന് വ്യത്യസ്തമായ പതിനഞ്ച് ട്രാക്കുകളും പശ്ചാത്തലസംഗീതവും അതിമനോഹരം..! പ്രണവിന്റെ പെർഫോമൻസ്, ചിരി, കണ്ണുകൾ ഒക്കെ എവിടെയൊക്കെയേ മലയാളിയ്ക്ക് പ്രിയപ്പെട്ട മോഹൻലാൽ ഭാവങ്ങൾ ഒളിപ്പിക്കുന്നുണ്ട്.. താരതമ്യമല്ല.. കാണുന്നവർക്കൊക്കെ ഒരിഷ്ടം തോന്നുന്ന ആ ചാം അയാളിലുമുണ്ട്..! ഞായർ ലോക്ക്ഡൗൺ ആയിട്ടും റിലീസ് ചെയ്ത ടീമിന്റെ ആത്മവിശ്വാസത്തിന്റെ രഹസ്യം പടം കണ്ടുകഴിയുമ്പോൾ മനസിലാകും..! സിനിമ തിയറ്ററുകളിലാഘോഷിക്കപ്പെടേണ്ട കല തന്നെയാണ്..!