പ്രതീക്ഷിച്ചതിനേക്കാൾ മികവ് നൽകിയ സിനിമ ഭൂതകാലം റിവ്യൂ !!

നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതിനേക്കാൾ ഭയാനകമാണ് അദൃശ്യമായത് എന്ന് പഴയ ആചാര്യന്മാർ പറയാറുണ്ടായിരുന്നു.ഭൂതകാലം എന്ന ഈ ചിത്രം ആ തത്ത്വചിന്തയിൽ ശക്തമായി വിശ്വസിക്കുന്നു. ഒട്ടും പ്രതീക്ഷ ഇല്ലാതെ ട്രെയ്‌ലർ പോലും കാണാതെയാണ് ഈ സിനിമ കാണാനിരുന്നത്.. അക്ഷരാർത്ഥത്തിൽ…

നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുന്നതിനേക്കാൾ ഭയാനകമാണ് അദൃശ്യമായത് എന്ന് പഴയ ആചാര്യന്മാർ പറയാറുണ്ടായിരുന്നു.ഭൂതകാലം എന്ന ഈ ചിത്രം ആ തത്ത്വചിന്തയിൽ ശക്തമായി വിശ്വസിക്കുന്നു. ഒട്ടും പ്രതീക്ഷ ഇല്ലാതെ ട്രെയ്‌ലർ പോലും കാണാതെയാണ് ഈ സിനിമ കാണാനിരുന്നത്.. അക്ഷരാർത്ഥത്തിൽ അത് എനിക്ക് ഗുണം ചെയ്തു എന്ന് വേണം പറയാൻ.

Now I can say that I have just finished watching one of the Best Horror Movie Experiences in Mollywood..!!
കാലത്തിന് മുന്നേ സഞ്ചരിച്ച Red Rain എന്ന സയൻസ് ഫിക്ഷൻ ത്രില്ലർ ഒരുക്കിയ #RahulSadasivan എന്ന സംവിധായകൻ തന്നെയാണ് ഈ ബ്രില്യന്റ് മൂവിയും ഒരുക്കിയത്.പതിയെ തുടങ്ങി കത്തികേറി അവസാന അര മണിക്കൂറിൽ എത്തുമ്പോൾ Nail Biting+Goosebumps+ഒരു ഹൊറർ മൂവി കാണുമ്പോ ഒരു സാധാരണ സിനിമാ ആസ്വാദകൻ എന്ത് എക്സ്പീരിയൻസ് ആണോ പ്രതീക്ഷിക്കുന്നത് അതിന്റെ അങ്ങേയറ്റം ഈ സിനിമ കൊടുക്കും എന്നതാണ് സത്യം.

Shane Nigam എന്ന നടന്റെ കരിയറിലെ മറ്റൊരു മികച്ച വേഷം തന്നെയാണ് ഈ ചിത്രത്തിൽ.. പലർക്കും റിലേറ്റ് ചെയ്യാൻ കഴിയുന്ന ഒരു കഥാപാത്രം ആക്കി മാറ്റാൻ ഈ സിനിമയിലെ റോളും ഷൈൻ മനോഹരമാക്കി..രേവതി ചേച്ചിയുടെ പ്രകടനവും ഗംഭീരം.ടെക്‌നിക്കൽ ഡിപ്പാർട്ട്‌മെന്റ് എല്ലാം മികവുറ്റ് നിന്നു..!