ക്രിസ്റ്റഫറിൽ ‘ബീന മറിയം ചാക്കോ’യായി സ്‌റ്റെലിഷ് ലുക്കിൽ സ്‌നേഹ

മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് ക്രിസ്റ്റഫർ.ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിലെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. തെന്നിന്ത്യൻ താരം സ്‌നേഹ അവതരിപ്പിക്കുന്ന ബീന മറിയം ചാക്കോ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടത്. സ്‌നേഹയുടെ കഥാപത്രത്തിന്റെ പോസ്റ്ററിൽ കൊടുങ്കാറ്റ് എന്ന വിശേഷണവും കാണാം.

ക്രിസ്റ്റഫർ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്ന ടാഗ് ലൈനോടെ എത്തുന്ന സിനിമയാണ്. ത്രില്ലർ ഗണത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. സ്‌നേഹയെ കൂടാതെ അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ക്രിസ്റ്റഫറിൽ തെന്നിന്ത്യൻ താരം വിനയ് റായിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മമ്മൂട്ടി പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയിൽ സിദ്ദിഖ്, ദിലീഷ് പോത്തൻ, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നുണ്ട്. ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് മനോജ് നിർവ്വഹിക്കുന്ന സിനിമയ്ക്ക് ജസ്റ്റിൻ വർഗീസ് സംഗീതം പകരുന്നു. ക്രിസ്റ്റഫർ നിർമ്മിക്കുന്നത് ആർ ഡി ഇല്യൂമിനേഷൻസ് എൽഎൽപിയാണ്.

Aiswarya Aishu