ഹൃത്തിക് റോഷന്റെ രഹസ്യപ്രണയം പരസ്യമായി..!!? ആ സുന്ദരി വീട്ടിലുമെത്തി!

വിവാഹമോചനത്തിന് ശേഷം ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാര്‍ ഹൃത്തിക്
റോഷന്റെ പേര് വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. മുംബയിലെ ഒരു റസ്‌റ്റോറന്റില്‍ വെച്ച് ഒരു അജ്ഞാത പെണ്‍കുട്ടിയുടെ കൈപിടിച്ച് താരം പുറത്തേക്ക് വന്നത് മുതല്‍ ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ബോളിവുഡില്‍ ചൂടന്‍ ചര്‍ച്ചകള്‍ നടക്കുകയായിരുന്നു. സോഷ്യല്‍മീഡിയ തിരഞ്ഞ ആ അജ്ഞാത സുന്ദരി നടിയും ഗായികയുമായ സബ ആസാദായിരുന്നു എന്ന് പിന്നീടാണ് എല്ലാവര്‍ക്കും മനസ്സിലായത്.

hrithik-roshan

ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പരക്കവെ രാജേഷ് റോഷന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നിരിക്കുന്നത്. ഹൃത്തിക് റോഷന്റെ
കുടുംബത്തോടൊപ്പവും അവധി ദിവസം ആഘോഷിക്കാനെത്തിയ സബയുടെ ചിത്രങ്ങളാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്.

ഹൃത്തികിന്റെ പിതൃ സഹോദരനാണ് രാജേഷ് റോഷന്‍. കേരള സദ്യയാണ് ചിത്രത്തിലെ ഏറ്റവും പ്രധാന ആകര്‍ഷണം. ”സന്തോഷം എല്ലായ്‌പ്പോഴുമുണ്ട്, പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ഉച്ചഭക്ഷണത്തിന്” എന്നാണ് രാജേഷ് റോഷന്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/CaNW_tdM935/?utm_source=ig_web_copy_link

ഹൃത്തിക്കിനൊപ്പം കഫേയില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയ അജ്ഞാത യുവതി നടിയും ഗായികയുമായ സബ ആസാദ് ആണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു. പിന്നാലെ ഹൃത്വിക്കും സബയും ഒന്നിച്ചുള്ള വീഡിയോയും വൈറലായിരുന്നു. സൂസന്ന ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷം ഹൃത്തിക് റോഷന്‍ ആദ്യമായാണ് ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നത്.