പുതിയ ചലഞ്ചുമായി കീര്‍ത്തി സുരേഷ്…! ഏറ്റെടുക്കാന്‍ നിങ്ങള്‍ തയ്യാറാണോ?

തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള താരസുന്ദരിയാണ് കീര്‍ത്തി സുരേഷ്. അമ്മ മേനകയെപ്പോലെ തന്നെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും സിനിമാ ലോകത്ത് തിളങ്ങുകയാണ് കീര്‍ത്തി സുരേഷ്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും സജീവ സാന്നിധ്യമാണ് കീര്‍ത്തി. ഇപ്പോഴിതാ താരം ആരാധകര്‍ക്ക് മുന്നിലേക്ക് ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ്.

തന്റെ എറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാരു വാരി പട്ട’ എന്ന ചിത്രത്തില്‍ നിന്നുള്ള പാട്ടുമായാണ് കീര്‍ത്തി സുരേഷ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ഒരു ഡാന്‍സ് ചലഞ്ച് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ പുതിയ തെലുങ്ക് സിനിമയാണ് ‘സര്‍ക്കാരു വാരി പട്ട’. മഹേഷ് ബാബുവാണ് ചിത്രത്തിലെ നായകന്‍. സിനിമയിലെ ‘കാലാവതി’ എന്ന ഗാനം ഇതിനോടകം വന്‍ ഹിറ്റായിട്ടുണ്ട്.

https://www.instagram.com/reel/CaOjZhmpB-w/?utm_source=ig_web_copy_link

സോഷ്യല്‍ മീഡിയയില്‍ പലരും ‘കാലവതി ചലഞ്ചു’മായി വരുന്നുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷും കാലാവതി ചലഞ്ചിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്. സിദ് ശ്രീറാം ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം യൂട്യൂബില്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുകയാണ്. അനന്ദ ശ്രീറാമിന്റെ വരികള്‍ക്ക് എസ്.തമന്‍ ആണ് ‘കാലാവതി’ ഗാനത്തിന് ഈണം പകര്‍ന്നിരിക്കുന്നത്. വാലന്റൈന്‍സ് ഡേയിലാണ് ഈ ഗാനം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലെ ഹിറ്റ് ഗാനങ്ങളിലൊന്നാണ് ‘കാലാവതി’.