‘അന്ന് അങ്കിൾ എന്ന് വിളിച്ചു വന്ന കുട്ടി’;ഇന്ന് എന്റെ ജീവിത സഖിയായി! സുജാതയെ ആദ്യമായി കണ്ടതിന് കുറിച്ച് മോഹൻ

മലയാളികളുടെ പ്രീയങ്കരിയായ ഗായികയാണ് സുജാത മോഹൻ;  എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് സുജാത മോഹന്റേത്. മലയാളികള്‍ മാത്രമല്ല, തമിഴ് നാട്ടിലും സുജാതയുടെ ശബ്ദമാധുര്യത്തിനും ഗാനങ്ങൾക്കുമൊക്കെ  വലിയൊരു കൂട്ടം ആരാധകരുണ്ട്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാമായി…

മലയാളികളുടെ പ്രീയങ്കരിയായ ഗായികയാണ് സുജാത മോഹൻ;  എത്ര കേട്ടാലും മതിവരാത്ത ശബ്ദമാണ് സുജാത മോഹന്റേത്. മലയാളികള്‍ മാത്രമല്ല, തമിഴ് നാട്ടിലും സുജാതയുടെ ശബ്ദമാധുര്യത്തിനും ഗാനങ്ങൾക്കുമൊക്കെ  വലിയൊരു കൂട്ടം ആരാധകരുണ്ട്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എല്ലാമായി നാല്‍പത് വര്‍ഷത്തിലേറെയായി സിനിമാ പിന്നണിഗാന രംഗത്  പാടിക്കൊണ്ടിരിക്കുകയാണ് സുജാത. പാട്ടിന്റെ ലോകത്ത് മാത്രമല്ല, ജീവിതത്തിലും ആ സന്തോഷവും സംതൃപ്തിയും  പ്രതിഫലിക്കുന്നുണ്ട്. സുജാതയുടെ പാട്ടു പോലെ  ലോലവും  സഗീതാത്മവുമാണ് കുടുംബജീവിതം. മുൻപൊരു  അഭിമുഖത്തില്‍ സുജാതയും മോഹനും തങ്ങളുടെ വിവാഹത്തെ കുറിച്ചും വിവാഹം കഴിഞ്ഞുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിച്ചിരുന്നു.  സത്യത്തില്‍ ഏഴാം വയസ്സിലാണ് മോഹന്‍ സുജാതയെ  ആദ്യമായി  കാണുന്നത്. അന്ന് മോഹന് 19 വയസ്സായിരുന്നു പ്രായം . ഒരു ചെറിയ കുട്ടി ആയിരുന്നു സുജാതയെന്നും , അങ്കിള്‍ എന്ന് തന്നെ  വിളിച്ചു വന്ന ആ കുട്ടി എങ്ങനെ തന്റെ ജീവിത സഖിയായി എന്ന് മോഹന്‍ തന്നെ പറയുന്നുണ്ട്. അതിന് യേശുദാസിനും ചെമ്പൈയി സ്വാമിയ്ക്കും വലിയ ഒരു പങ്കുണ്ടെന്നാണ് മോഹനും സുജാതയും പറയുന്നത്  പറയുന്നത്. ചെമ്പൈ സ്വാമിയുടെ കുടുംബവുമായി മോഹനും കുടുംബത്തിനും വലിയൊരു ബന്ധമുണ്ട്. ചെമ്പൈ സ്വാമി  കച്ചേരിക്കൊക്കെ വരുമ്പോള്‍ മോഹന്റെ വീട്ടിലാനു  താമസിക്കുന്നത്. അങ്ങനെ ഒരു കച്ചേരിക്ക് വന്നപ്പോള്‍ ചെമ്പൈ സ്വാമിയ്‌ക്കൊപ്പം മോഹനും പോയി.

ആ ചടങ്ങില്‍ യേശുദാസും ഉണ്ടായിരുന്നു. യേശുദാസിന്റെ നാടകങ്ങളില്‍ പാട്ടു പാടിയിരുന്ന ഏഴ് വയസ്സുകാരിയെ  യേശുദാസ് ചെമ്പൈ സ്വാമിക്കും മോഹനും  പരിചയപ്പെടുത്തി. അന്നാണ് സുജാതയെ ആദ്യമായി കാണുന്നത്. അന്ന് സ്റ്റേജില്‍ പാട്ട് പാടിയതിന് ശേഷം സുജാത അമ്മയുടെ അടുത്ത് പോകാതെ, തന്റെ അടുത്ത് വന്നിരുന്നത് മോഹന്‍  ഓര്‍ക്കുന്നു. പിറ്റേ ദിവസം ഗുരുവായൂര്‍ അമ്പലത്തില്‍ തൊഴുമ്പോള്‍ മോഹന്റെ പിന്നില്‍ നിന്ന് ആ കൊച്ചു പെണ്‍കുട്ടിഅമ്മയോട് പറഞ്ഞതും മോഹൻ ഓർക്കുന്നുണ്ട്.അമ്മേ ദേ നമ്മള്‍ ഇന്നലെ കണ്ട അങ്കിള്‍’ എന്നാണ് സുജാത അന്ന് അമ്മയോട് പറഞ്ഞത്.  പിന്നീട് പല വേദികളില്‍ വച്ചും പരസ്പരം കാണുമായിരുന്നു. പ്രണയം ഒന്നുമില്ലായിരുന്നുവെന്നും  പ്രണയിക്കാനുള്ള പ്രായമൊന്നും സുജാതയ്ക്ക് ആയിട്ടില്ല എന്നും മോഹൻ പറയുന്നു. ഒരിക്കല്‍ ചെമ്പൈ സ്വാമിയാണ് യേശുദാസിനോട് ചോദിച്ചത്, ‘നിന്റെ കൂടെ പാടുന്ന പെണ്‍കുട്ടിയെ എന്തുകൊണ്ട് മോഹന് വേണ്ടി ആലോചിച്ചുകൂടാ’ എന്ന്. അവള്‍ ചെറിയ പെണ്‍കുട്ടിയല്ലേ എന്ന് യേശുദാസ്  ചോദിച്ചു.  ‘അതിനെന്താ, വലുതാവുമല്ലോ’ എന്നാണ് അതിന് ചെമ്പൈ സ്വാമി പറഞ്ഞ മറുപടി. അങ്ങനെ ആലോചന നടന്നു. വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ കുടുംബപരമായി യാതൊരു പ്രശ്‌നവുമില്ല.

സുജാതയ്ക്ക് പതിനേഴ് വയസ്സുള്ളപ്പോഴാണ് വിവാഹം നിശ്ചയിക്കുന്നത്. പതിനെട്ട് വയസ്സാവാതെ കല്യാണം കഴിക്കാന്‍ നിയമം സമ്മതിക്കാത്തതിനാല്‍ നിശ്ചയം കഴിഞ്ഞ് ഒന്നര വര്‍ഷം കാത്തിരുന്നു. പതിനെട്ടര വയസ്സായപ്പോഴായിരുന്നു വിവാഹം. വിവാഹ സമയത്ത് പീ ഡിഗ്രി പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു സുജാത. അതിന് ശേഷം മൂന്ന് വര്‍ഷമെടുത്ത് പഠനം പൂര്‍ത്തിയാക്കി.വിവാഹത്തിന് ശേഷം പാട്ട് പാടുന്നതെല്ലാം നിര്‍ത്തി കുടുംബമായി ജീവിക്കാനായിരുന്നുവത്രെ സുജാതയുടെ ആഗ്രഹം. പക്ഷെ വീണ്ടും പാടാന്‍ നിര്‍ബന്ധിച്ചത് മോഹനും കുടുംബവുമാണ്. പാട്ട് എന്നാല്‍ മോഹനും കുടുംബത്തിനും  അത്രയും പ്രധാനമാണ്. പക്ഷെ ചെറിയൊരു ബ്രേക്ക് കരിയറില്‍ സംഭവിച്ചിരുന്നു. അത് ഗർഭിണി ആയ സമയത്താണ് എന്നും . രണ്ട് പ്രാവശം ഗര്‍ഭിണിയായി അബോര്‍ഷന്‍ സംഭവിചിരുന്നു എന്നും . അത്നി തക്ക് വലിയ പ്രശ്‌നമായിരുന്നുവെന്നും . മെന്റലി ഡിപ്രസ്ഡ് ആയിരുന്നുവെന്നും സുജാത പറയുന്നു. എന്തായാലും സുജാത ഇപ്പോൾ കരിയറിൽ സജീവമായി തുടരുകയാണ്. സുജാതയും മോഹനും മകൾ സ്വെതായും കുടുംബവുമൊക്കെയായി വളരെ സന്തോഷത്തിൽ തന്നെയാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.