എനിക്ക് രണ്ട് മക്കൾ ഉണ്ടെന്ന്! എന്റെ മകൻ എന്ത് വിചാരിക്കും,പ്രതികരിച്ചുകൊണ്ട് ;നവ്യ നായർ 

നടി നവ്യ നായർ ഒരു ഈവന്റിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലാകുന്നത്, തനറെ പേർസണൽ കാര്യങ്ങൾ തെറ്റായി കൊടുത്ത സംഘടകരോടെ പരിഭവം അറിയിച്ചു നടി, നവ്യക്ക് രണ്ടു മക്കൾ ഉണ്ടെന്നും , ഒരു മകനും, യാമിക എന്ന് പേരുള്ള മകളും എന്നാണ് പരുപാടിയിൽ വിതരണം ചെയ്യ്ത ബുക്ക് ലെറ്റിൽ അച്ചടിച്ചത്, ഇത് കണ്ടാണ് നടി പ്രതികരിക്കുന്നത്. നടി പറയുന്നതിങ്ങനെ, എനിക്ക് നിങ്ങളോട് ഒരു പരിഭവം പറയാനുണ്ട്

ഒരു ബുക്ക് ലെറ്റ്  ഞാനിവിടെ കണ്ടു അതിൽ എനിക്ക് രണ്ടു മക്കൾ ഉണ്ടെന്നാണ്, ഇത് കണ്ട്  എന്റെ മോൻ എന്ത് വിചാരിക്കും. കൂടാതെ എന്റെ കുടുംബം എന്ത് വിചാരിക്കും. അതിൽ എനിക്ക് യാമിക എന്നൊരു മകൾ ഉണ്ടെന്നാണ് എഴുതിയിരിക്കുന്നത്. എന്നെ പറ്റിയറിയാത്തവർ അതല്ലേ മനസിലാക്കൂ, എനിക്ക് ഒരു മകൻ അല്ലെ ഉള്ളൂ അതല്ലേ എല്ലാവർക്കും അറിയാവുന്നതും

എന്നാൽ മകനെ കുറിച്ച് അറിയാത്തവർ ഉണ്ടാകില്ലേ അവർ എന്തായിരിക്കും ചിന്തിക്കുന്നത്, ദയവ്‌ ചെയ്യ്തു ഇങ്ങനെയുള്ള കാര്യങ്ങൾ ഇങ്ങനെ ഊഹിച്ചു എഴുതരുത്, നിങ്ങളക്ക് എല്ലാ വിവരങ്ങൾ കിട്ടണമെങ്കിൽ വിക്കിപീഡിയ നോക്കിയാൽ പോരെ , അതിഥികളെ വിൽക്കുമ്പോൾ കൃത്യമായ ധാരണാ ഉണ്ടാവണം, പിന്നെ ഞാൻ അഭിനയിക്കാത്ത സിനിമകളെ കുറച്ഛ് എഴുതിയിരിക്കുന്നു കൊള്ളാം അതിഷ്ട്ടപെട്ടു, പക്ഷെ ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാൻ കഴിയില്ല നവ്യ പറയുന്നു.