ഞാനങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല, ആ വാർത്ത നിഷേധിച്ച് ഹൻസിക

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടി ഹൻസിക മോട്‌വാനി താൻ നേരിട്ട കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞത് വാർത്തയായിരുന്നു. ഒരു തെലുങ്ക താരം തന്നെ നിരന്തരം ശല്യം ചെയ്തുരുന്നുവെന്ന് ഹൻസിക പറഞ്ഞതായാണ് മാധ്യമങ്ങളിൽ വാർത്ത വന്നത്. എന്നാൽ ഈ വാർത്തയ്ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ഹൻസിക മോട്‌വാനി


താൻ എവിടെയും അത്തരത്തിൽ ഒരു കാര്യം പറഞ്ഞിട്ടില്ല എന്നാണ് ഹൻസിക വ്യക്തമാക്കുന്നത്. ”ഇങ്ങനെ ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ദയവായി ഇത്തരം വാർത്തകൾ പ്രസിദ്ധികരിക്കാതിരിക്കൂ;” എന്നാണ് താരം തന്റെ ട്വിറ്ററിൽ പറഞ്ഞിരിക്കുന്നത്.കരിയറിന്റെ തുടക്കകാലത്ത് തന്നെ ഒരു നടൻ എന്നും ശല്യപ്പെടുത്തുമായിരുന്നുവെന്നും താനും സെറ്റിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു. എന്നും രാത്രി ഡേറ്റിംഗിന് പോകാൻ നിർബന്ധിക്കുമായിരുന്നു. പക്ഷേ, താൻ അതിനോട് ഉചിതമായ രീതിയിൽ പ്രതികരിച്ചു എന്ന് ഹൻസിക പറഞ്ഞു എന്നതായിരുന്നു വാർത്തകൾ.

കഴിഞ്ഞ വർഷമായിരുന്നു നടി ഹൻസികയുടെ വിവാഹിതായായത്. മുംബൈ വ്യവസായി സുഹൈൽ കതൂരിയാണ് താരത്തിന്റെ ഭർത്താവ്. അതേ സമയം നിരവധി ചിത്രങ്ങളാണ് ഹൻസികയുടെതായി അണിയറയിൽ ഇപ്പോൾ ഒരുങ്ങുന്നത്. ‘പാട്ണർ’, ‘105 മിനുട്‌സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’, ‘ഗാർഡിയൻ’, ‘ഗാന്ധാരി’, ‘മാൻ’ എന്നീ ചിത്രങ്ങളാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ

 

Aiswarya Aishu