ഇനിയൊരു ജന്മമുണ്ടെങ്കില്‍ അവള്‍ എന്റെ ഭാര്യയാകണം, തുറന്ന് പറഞ്ഞ് സുരേഷ് ഗോപി

suresh gopi fb post
suresh gopi fb post

ആക്ഷന്‍ മാസ് സിനിമകളിലൂടെ പ്രേക്ഷകരെ നേടിയെ താരമാണ് സുരേഷ് ഗോപി. പൊലീസ് ഓഫീസറായി സുരേഷ് ഗോപി എത്തിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴും മുഴുനീള മാസ് ഡയലോഗുകള്‍ പറയാന്‍ സുരേഷ്‌ഗോപിയെ പോലെ മറ്റൊരു താരമില്ല. സിനിമാഭിനയിത്തിന് പിന്നാലെ രാഷ്ട്രീയത്തിലേക്കും ഇറങ്ങിയ അദ്ദേഹം ഇപ്പോള്‍ ബിജെപിയുടെ രാജ്യ സഭാ എംപി കൂടിയാണ്.
അതേ സമയം സിനിമയില്‍ പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവര്‍ത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയിട്ടുള്ളത്. ഭാര്യ രാധികാ സുരേഷ്ഗോപി, ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്‌നി സുരേഷ്, മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം. ഇപ്പോഴിതാ സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

സുരേഷ് ഗോപിയുടെ വാക്കുകള്‍- ഇപ്പോള്‍ ഉള്ള ഈ ജീവിതത്തിന്റെ റീ ക്രിയേഷന്‍ ആയിരിക്കണം എന്റെ ഇനിയുള്ള ജന്മവും. എനിക്ക് ഒരുപാട് നന്മ തന്ന ജീവിതമായിരുന്നു ഇത്. രാധികയെ പോലെയുള്ള ഭാര്യ ഉണ്ടാകണം. രാധിക തന്നെ ഭാര്യയായി എത്തണം. മക്കളും അങ്ങനെയാകണം. ഭൂമിയില്‍ വിട്ടുപിരിയാന്‍ ഏറ്റവും അധികം വിഷമം ഉണ്ടാവുക മഴയെ ആണ്. മലേഷ്യലെ ഒക്കെ പോലെ എല്ലാ ദിവസവും ഒരു മൂന്നുമണിക്കൂര്‍ മഴയുള്ള രാജ്യമാണ് എങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. മണ്ണിന്റെ ഒരു സന്തോഷം നമുക്ക് കാണാന്‍ കഴിയും. മലിനീകരണം കുറയും. അത് തന്നെയാണ് അതിനുള്ള കാരണമായി കാണുന്നത്.