Categories: Film News

ആവശ്യമില്ലാത്ത ഓരോ ചോദ്യങ്ങൾ ലാലിനോട് ചോദിച്ചു എന്റെ ഇച്ചാക്കയോടെങ്ങാനും ആണ് ഈ ചോദ്യം ചോദിച്ചെങ്കിൽ, ഇബ്രാഹിം കുട്ടി

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ക്ഷമാശീലമുള്ള നടൻ ആണ് മോഹൻലാൽ, അദ്ദേഹത്തിന്റെ ക്ഷമാശീലത്തെ കുറിച്ച് നടനും മമ്മൂട്ടിയുടെ സഹോദരനുമായ ഇബ്രാഹിം കുട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ഒരിക്കൽ മോഹൻലാലിനോടൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം ആണ് ഇബ്രാഹിം കുട്ടി പറയുന്നത്, ഒരിക്കൽ ബോൾഗാട്ടി പാലസിൽ ഞങ്ങൾ ഷൂട്ടിങ്ങിനെ പോയി ,ആ സമയം എന്റെയും, ലാലിന്റയും കൂടെ ശ്രീനിവാസനും ഉണ്ടായിരുന്നു.

ഞങ്ങൾ ഒരു വള്ളത്തിലാണ് പോകുന്നത്,  അപ്പോൾ വഞ്ചിയിൽ ഒരു ചെറുപ്പക്കാരൻ ഇരുന്നു ലാലിനോട് ഒരുപാടു കാര്യങ്ങൾ ചോദിക്കുന്നു, അങ്ങനെ ചിലർ കാണുമല്ലോ,ആവശ്യമില്ലാതെ ഒരുപാടു കാര്യങ്ങൾ ചോദിക്കുന്നവർ,അയാൾ  ആവശ്യമില്ലാതെ ഒരുപാടു ചോദ്യങ്ങൾ ലാലിനോട് ചോദിച്ചു, ശരിക്കും അയാളുടെ ഈ ചോദ്യങ്ങൾ ഇച്ചാക്കയോടെങ്ങാനും ആയിരുന്നെങ്കിൽ ലാലിൻറെ കൂട്ട് ഇങ്ങനെ കേട്ടിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല, പുള്ളി പ്രതികരിക്കേണ്ടിടത് പ്രതികരിക്കും മമ്മൂട്ടിയെ കുറിചു ഇബ്രാഹിം കുട്ടി പറയുന്നു.

എന്നാൽ ഇവിടെ ലാൽ ആകട്ടെ അയാളുടെ ഈ വാക്കുകൾ കേട്ട് ചിരിച്ചുകൊണ്ട് മറുപടി പറയുകയാണ്, അതാണ് മോഹൻലാൽ, ഇത്രയും ക്ഷമ ഉള്ള ഒരു നടൻ ഉണ്ടോ എന്ന് തന്നെ സംശയം ആണ് ഇബ്രാഹിം കുട്ടി പറയുന്നു.

Suji