ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങൾ തുറന്നു പറഞ്ഞു മഷൂറ

വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ബഷീർ ബാഷി. താരം രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ പലപ്പോഴും കടുത്ത വിമർശങ്ങളും താരത്തിൽ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇത്തരത്തിലെ വിമർശനങ്ങളും താരത്തിന്റെ മറുപടിയുമെല്ലാം സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയും ചെയ്യും. ബഷീർ ബാഷിയും രണ്ടു ഭാര്യമാരും രണ്ടു മക്കളും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.

ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ബഷീറിനോട് ആളുകൾ ചോദിക്കാറുമുണ്ട്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം മഷൂറ തന്റെ യൂട്യൂബിൽ കൂടി ആരാധകരുമായി പങ്കുവെക്കാറുണ്ടായിരുന്നു. എല്ലാ വിഡിയോയിലും തങ്ങളുടെ വീട്ടിലെ ആഘോഷങ്ങളും സന്തോഷങ്ങളും പങ്കുവെച്ചുകൊണ്ടാണ് മഷൂറാ എത്താറുള്ളത്. അടുത്തിടെ ആണ് ബഷീറിനും മഷൂറയ്ക്കും ഒരു ആൺകുഞ്ഞു പിറന്നത്. കുഞ്ഞിന്റെ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ഇവർ എത്താറുണ്ടായിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങളായി മഷൂറ വിഡിയോകൾ ഒന്നും പങ്കുവെച്ചിരുന്നില്ല.

ഇപ്പോൾ കഴിഞ്ഞ ദിവസം മഷൂറാ പങ്കുവെച്ച വീഡിയോ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ഇപ്പോൾ കുറച്ച് ദിവസമായി തനിക് വീഡിയോ ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നാണ് മഷൂറാ പറയുന്നത്. ഇപ്പോൾ തന്റെ മുഴുവൻ സമയവും താൻ ഇമ്രുവിന് ഒപ്പം ആണെന്നും തന്റെ ജീവിതം തന്നെ ഇപ്പോൾ മാറിയെന്നും തന്റെ ശ്രദ്ധ മുഴുവനും അവനിൽ ആണെന്നും താരം പറയുന്നു. എപ്പോഴും ആക്റ്റീവ് ആയിരിക്കാൻ ഇഷ്ട്ടപ്പെടുന്ന ആൾ ആണ് താൻ എന്നും എന്നാൽ ഇപ്പോൾ അതിന് തനിക്ക് കഴിയുന്നില്ല എന്നും ചെറിയ ഒരു ഡിപ്രെഷൻ പോലെ ആകുന്നുണ്ട് തനിക്ക് എന്നും അത് കൊണ്ടാണ് ഇപ്പോൾ ഈ വീഡിയോയുമായി നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത് എന്നുമാണ് മഷൂറാ പറയുന്നത്. നിങ്ങളോട് സംസാരിച്ച് കഴിയുമ്പോൾ കുറച്ച് മാറ്റം തോന്നുമെന്നും താരം പറയുന്നു.

Devika Rahul