ദിലീപ് വിഷയത്തിൽ ചെയ്യാൻ പാടില്ലാത്തത് ചെയ്തു; സംഭവിച്ചതിനെപ്പറ്റി ഇടവേള ബാബു

ഇടവേള ബാബു എന്ന നടനെ ഒരു  അഭിനേതാവ് എന്നതിലുപരി താരസംഘടന എഎംഎംഎയുടെ നേതൃത്വത്തിലുള്ള ആളായിട്ടാണ് അറിയപ്പെടാറുള്ളത്.  എഎംഎംഎമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ച് കൊണ്ടാണ് ഇടവേള  ബാബു പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്. ഇടവേളബാബുവിന്റെ പ്രതിഫല വിഷയവും…

ഇടവേള ബാബു എന്ന നടനെ ഒരു  അഭിനേതാവ് എന്നതിലുപരി താരസംഘടന എഎംഎംഎയുടെ നേതൃത്വത്തിലുള്ള ആളായിട്ടാണ് അറിയപ്പെടാറുള്ളത്.  എഎംഎംഎമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ച് കൊണ്ടാണ് ഇടവേള  ബാബു പലപ്പോഴും വിവാദങ്ങളില്‍ കുടുങ്ങിയിട്ടുള്ളത്. ഇടവേളബാബുവിന്റെ പ്രതിഫല വിഷയവും വിവാദങ്ങളിൽ ഉൾപ്പെടുന്നുണ്ട്. നേരത്തെ കൊച്ചിയിൽ  നടിയെ ആക്രമിച്ച  കേസില്‍ ദിലീപിന് പിന്തുണ അറിയിച്ചതിന്റെ പേരിലും ഇടവേള ബാബു വിമര്‍ശിക്കപ്പെട്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ  എട്ടാം  പ്രതി  ദിലീപിനെ അറസ്റ് ചെയ്തതിനു പിന്നാലെ    താര സംഘടനയിൽ  നിന്നും നടൻ ദിലീപിനെ പുറത്താക്കിയിരുന്നു. ദിലീപിനെതിരെ ശക്തമായ സമ്മർദ്ദം സംഘടനയിലെ മറ്റ് അംഗങ്ങൾ ഉയർത്തിയിരുന്നു. ഈ എതിർപ്പ് കാരണമായിരുന്നു ഇങ്ങനൊരു തീരുമാനം . എന്നാൽ പിന്നീട് ഇതേ സംഘടന തന്നെ ദിലീപിനെ  തിരിച്ചെടുക്കുകയും ചെയ്തു.

പക്ഷെ  അമ്മയുടെ ഈ തീരുമാനത്തിനെതിരെ കടുത്ത എതിർപ്പുകൾ ഉയർന്നതോടെ പിന്നീട് ദിലീപ് തന്നെ  രാജിവെയ്ക്കുകയായിരുന്നു. ഇപ്പോഴിതാ ഈ  വിഷയത്തിൽ അന്ന് സംഭവിച്ചത് കുറിച്ച്  വി ശദമാക്കുകയാണ് നടനും എഎംഎംഎയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ഒരു ഓൺലൈൻ  ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറയുന്നത്കേ സിലെ സാക്ഷിയായതിനാൽ കൂടുതൽ പറയാൻ സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ടാണ് ഇടവേള ബാബു തുടങ്ങിയത്. എന്നാലും ചെയ്യാൻ പാടില്ലെന്ന് അറിഞ്ഞുകൊണ്ട് ഒരു തീരുമാനം എടുക്കേണ്ടി വന്നു,   അതിന് നമ്മുടെ ഭരണഘടന അതിന് അധികാരം നൽകുന്നില്ല എന്നും നടൻ പറയുന്നു  . മറ്റുളവരുടെ സമ്മർദ്ദത്തിന് വഴങ്ങി ഒരു തീരുമാനമെടുക്കേണ്ടി വന്നു. അതായത് സമ്മർദത്തിന് വഴങ്ങി  ദിലീപിനെ പുറത്താക്കേണ്ടി വന്നു എന്നാണ് ബാബു പറയുന്നു.   എന്നാൽ പിന്നീട് സംഘടനയിലെ  അംഗങ്ങളുടെ നിർബന്ധത്തിന് വഴങ്ങി, അവരുടെ അഭ്യർത്ഥന മാനിച്ച് ആ തീരുമാനം തിരുത്തി ദിലീപിനെ തിരിച്ചെടുത്തുവെന്നും പറയുന്നു . എന്നാൽ അത് അവിടെ തീർന്നില്ല ,  അതിൽ തൂങ്ങി നിരവധി  വാർത്തകൾ  വന്നു, ഒടുവിൽ ദിലീപ്   സ്വയം രാജിവെച്ചു പുറത്തുപോയി .

പൊതുവേദിയിൽ പറയാൻ സാധിക്കില്ല, എന്നാലും പറയുകയാണ്. രണ്ട് പേരും ഞങ്ങളുടെ അംഗങ്ങളാണ്.രണ്ട് പേരേയും വ്യക്തിപരമായി ത്നിക്ക് നന്നായി അറിയാമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു . ദിലീപിനെ അനുകൂലിച്ചു കൊണ്ട് മറ്റു ചില കാര്യങ്ങളും ഈ അഭിമുഖത്തിൽ ഇടവേള ബാബു പറയുന്നുണ്ട്.   ദിലീപ് ഒരു പടത്തില്‍ അഭിനയിക്കാന്‍ വന്നു, അന്ന്  വേറൊരു ഹോട്ടലില്‍ താമസിക്കേണ്ട ദിലീപിനെ  താൻ  മുപ്പത് ദിവസത്തോളം തന്റെ  റൂമില്‍ കിടത്തി , എന്നിട്ട് അദ്ദേഹത്തിന് പ്രതിഫലം വളരെ കുറഞ്ഞ് പോയി എന്ന് കണ്ടിട്ട് താൻ  അതിനെ പറ്റി ചോദിക്കാൻ ചെന്ന് ചൂടായി എന്നും  ആ പ്രൊഡക്ഷൻ കൺട്രോളർ ദിലീപിനോട് വളരെ മോശമായിട്ടാണ് പെരുമാറിയത് എന്നും ഇടവേള ബാബു  പറയുന്നു.  താൻ  അന്ന് ദിലീപിനോട് പറഞ്ഞത് അദ്ദേഹത്തിനോട് ഒരു കാര്യവും മിണ്ടേണ്ട പക്ഷേ അദ്ദേഹം ദിലീപിന്റെ ഡേറ്റ് വാങ്ങാൻ ഇനി വരുമ്പോൾ തന്നെയൊന്ന് വിളിക്കണമെന്ന് പറഞ്ഞു. 6 മാസം കഴിയുമ്പോൾ ഇദ്ദേഹം ദിലീപിന്റെ ഡേറ്റ് വാങ്ങാൻ പോകുന്നു, ദിലീപ് അപ്പോൾ തന്നെ  വിളിച്ചു. താൻ   പറഞ്ഞത് വേറെ ആർക്ക് ഡേറ്റ് കൊടുത്തില്ലേലും അയാൾക്ക് കൊടുക്കണം പക്ഷേ പറഞ്ഞിട്ട് കൊടുക്കണമെന്നാണ്.  അതെ സമയം ദിലീപിന് കഴിവുണ്ടെന്നും  സംഭവിക്കാൻ പാടില്ലാത്ത പല തെറ്റിധാരണകളും അതിന്റെ പുറത്തുണ്ടായി എന്നും കേസ്  കോടതിയിൽ ആയതിനാൽ അതിന കുറിച്ച്  കൂടുതൽ സംസാരിക്കാൻ സാധിക്കില്ല എന്നും  ഇടവേള ബാബു പറഞ്ഞു.