‘ഗോപി സുന്ദർ പറ്റിച്ചു’ ; ഐഡിയ സ്റ്റാര്‍ സിംഗർ താരം ചിത്രമടക്കം പങ്കുവച്ച് രംഗത്ത് എത്തി

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ഗായകന്‍ ഇമ്രാന്‍ ഖാന്‍ രംഗത്ത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ഇമ്രാന്‍…

സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെ ഗായകന്‍ ഇമ്രാന്‍ ഖാന്‍ രംഗത്ത് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഗീത റിയാലിറ്റി ഷോകളിലൂടെ താരമായി മാറിയ ഗായകനാണ് ഇമ്രാന്‍ ഖാന്‍. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെയാണ് ഇമ്രാന്‍ കയ്യടി നേടുന്നത്. പാട്ടുകൊണ്ട് കേള്‍വിക്കാരുടെ മനസില്‍ ഇടം നേടിയ ഗായകന്‍. ജീവിത പ്രാരാബ്ധങ്ങളില്‍ വലഞ്ഞു പോയ സമയത്ത് ഇമ്രാന് സഹായം വാഗ്ദാനം ചെയ്ത് ഗോപി സുന്ദര്‍ എത്തിയിരുന്നു. അത് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. അന്ന് ഇമ്രാന് തന്റെ സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്നും ഗോപി സുന്ദര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ വാക്ക് ഗോപി സുന്ദര്‍ പാലിച്ചിട്ടില്ല എന്നാണ് ഇമ്രാന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ അന്ന് ഗോപി സുന്ദറിനൊപ്പം എടുത്ത ചിത്രമടക്കം പങ്കുവച്ചായിരുന്നു ഇമ്രാന്റെ രൂക്ഷ പ്രതികരണം. ഇയാളെ കാണ്മാനില്ല ഇയാള്‍ ഇറക്കുന്ന അടുത്ത സിനിമയില്‍ തന്നെ അവസരം തരാമെന്ന് പറഞ്ഞതാ അതിനു ശേഷം സിനിമകള്‍ പലതും ചെയ്തു അളിയന്‍ അവസരം ഒന്നും തന്നില്ല വിളിച്ചാലും കാള്‍ എടുക്കില്ല. എവിടെടാ മുത്തേ നീ ഒന്ന് കാണാന്‍ കൊതിയാകുന്നു”

എന്നായിരുന്നു ഇമ്രാന്റെ പോസ്റ്റ്. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. അയാള്‍ക്ക് നിന്നെ വെച്ച് മാര്‍ക്കറ്റിങ് അവശ്യം ആയിരുന്നു. നീ കഷ്ടപ്പെടുന്നു എന്ന് ഒരു വാര്‍ത്ത വന്നു അത് വൈറല്‍ ആയി.. അപ്പോ നിന്നെ വെച്ച് ഒരു വീഡിയോ ചെയ്താല്‍ ആള്‍ക്കും ഒരു റീച്ച് കിട്ടും.. അന്ന് ബാലയുടെ പ്രശ്‌നം ഓക്കേ ആയി അല്പം ക്ഷീണം ആയിരുന്നു. അത് മാറ്റാന്‍ നിന്നെ അയാള്‍ ഉപയോഗിച്ചു. നിനക്ക് പാട്ട് പാടാന്‍ അവസരം തരാം എന്നൊക്കെ പറഞ്ഞു കാണും. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്ത് കാണും. സ്വാഭാവികം ഇതേ സമയം നിനക്കും അന്ന് റീച്ച് കിട്ടിഅത്രേ ഉള്ളൂ 2പേര്‍ക്കും റീച്ച് ആയി പക്ഷെ വര്‍ക്ക് ഇല്ല അത്രേ ഉള്ളൂ എന്നായിരുന്നു ഒരു കമന്റ്. മുത്തേ നിനക്ക് തലക്ക് ബുദ്ധി ഉണ്ട് ഇതാണ് സത്യം എന്നാണ് ഇമ്രാന്‍ നല്‍കിയ മറുപടി. പുള്ളിയുടെ ഫ്‌ലൂട്ടു വായനക്കിടയില്‍ ഇതൊക്കെ ഓര്‍ക്കാന്‍ എവിടാ ബ്രോ സമയം.,ഇങ്ങനെയൊരു പോസ്റ്റ് വേണ്ടായിരുന്നു മുത്തേ. പുതിയ ദേശാടനത്തിലാണ് കുറച്ച് കഴിഞ്ഞ്  ഇങ്ങ് വരും. അത് വരെ വെയിറ്റ് ചെയ്‌തെ പറ്റൂ സഹോ എന്നൊക്കെയായിരുന്നു മറ്റ് ചിലരുടെ കമന്റ്. അല്ലാഹ് വേണ്ട മതിയായി കുറെ ആളുകള്‍ പറഞ്ഞു തന്നു അയാളുടെ തനി സ്വഭാവം അത് മാത്രം അല്ല അനുഭവം ഗുരു എന്നല്ലേ എനിക്ക് നല്ലോണം മനസ്സിലായി. ഇനി വേണ്ട എന്നാണ് ഇതിന് ഇമ്രാന്‍ നല്‍കിയ മറുപടി. എന്റെ ഒരു അഭിപ്രായം പറയുകയാണെങ്കില്‍ ഇമ്രാന്‍ ഈ പോസ്റ്റ് വേണ്ടായിരുന്നു കാരണം അങ്ങേയ്ക്ക് ഒരു അവസരം അദ്ദേഹം തരും എന്ന് പറഞ്ഞത് വാസ്തവം തന്നെ അതിനുശേഷം ഇദ്ദേഹം ഒരുപാട് സിനിമ ചെയ്തു എന്നു പറയുന്നതും ഒരുപക്ഷേ ശരിയായിരിക്കാം എന്നാലും പറയട്ടെ നിങ്ങളെക്കൊണ്ട് പാടിക്കണം എന്ന ഒരു ആഗ്രഹം കൊണ്ടായിരിക്കില്ലേ അദ്ദേഹം നിങ്ങള്‍ക്ക് ഒരു അവസരം തരാമെന്ന് പറഞ്ഞത് നിങ്ങളുടെ റേഞ്ചിന് ഒത്ത ഒരു പാട്ട് ഒരുപക്ഷേ അദ്ദേഹത്തിന്റെ അതിനുശേഷം വന്ന സിനിമകളില്‍ വന്നു കാണില്ല അതുകൊണ്ടായിരിക്കാം നിങ്ങളെ അദ്ദേഹം ബന്ധപ്പെടാതിരുന്നത് ക്ഷമിക്കാമായിരുന്നു ഇച്ചിരി കൂടി ക്ഷമ ആട്ടിന്‍ സൂപ്പിന്‍ ഫലം ചെയ്യും എന്നല്ലേ എന്നായിരുന്നു മറ്റൊരാള്‍ കമന്റ് ചെയ്തത്.

വിശദമായി തന്നെ ആ കമന്റിന് ഇമ്രാന്‍ മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. അതൊന്നും അല്ല മുത്തേ സത്യം എന്തെന്നാല്‍ ആ ഷോയില്‍ അദ്ദേഹം പറഞ്ഞത് ലോക്കഡോണ്‍ സമയത്ത് ആയിരുന്നു ആ ഷോ നടന്നത് അദ്ദേഹം ആ ഷോയില്‍ വ്യക്തമായി പറയുന്നു ഈ ലോക്ക് ഒക്കെ കഴിയുന്നു ആ സമയം ഇമ്രാന്‍ എന്റെ അടുത്ത സിനിമയില്‍ പാടുമെന്ന് അതിനു ശേഷം അടുത്ത ആഴ്ച അയാള്‍ എന്നെ കാണാന്‍ വരുന്നു. എന്നോട് പറയുന്നു ഇമ്രാന്‍ അന്ന് ഷോയില്‍ വെച്ച പറഞ്ഞു ഇമ്രാന്‍ കൊണ്ട് ഞാന്‍ പഠിക്കും എന്ന് ഞാന്‍ ഒരു സോങ് ചെയ്തു പക്ഷെ അത് സിനിമ അല്ല എന്റെ സ്വന്തം യൂട്യൂബ് ചാനലില്‍ ഒരു വീഡിയോ സോങ് ആണ് എന്ന്. എന്നിട്ട് ആ വന്നതിന്റെ ഒരു വീഡിയോ അദ്ദേഹം ചെയ്തു ആ വിഡിയോയില്‍ തന്നെ പറയുന്നുണ്ട് ഇമ്രാനെ കൊണ്ട് അന്ന് ഞാന്‍ ഒരു സോങ് പാടിക്കുമെന്ന് പറയുന്നു ആ സോങ് ഇതാണ് എന്ന് എന്നിട്ട് എന്നെ പഠിപ്പിച്ചു. സത്യം തന്നെ. പക്ഷെ ആ ഷോയില്‍ പറഞ്ഞത് ഈ ലോക്ക് ഒകെ കഴിഞ്ഞാല്‍ ഇമ്രാന്‍ എന്റെ അടുത്ത സിനിമയില്‍ പാടും എന്നാണ്. ചോര്‍ കഴിക്കുന്ന ഏതൊരു മനുഷ്യന് മനസ്സിലാകും അങ്ങേര് വെറും പബ്ലിസിറ്റി കിട്ടാന്‍ വേണ്ടി മാത്രം ചെയ്തതാ അത് അങ്ങനെ എന്നെ കൊണ്ട് അങ്ങേരുടെ യൂട്യൂബ് ചാനലില്‍ ഒരു സോങ് ചെയ്തു. ആ സോങ് കഴിഞ്ഞു അങ്ങേര്‍ക്കു കുറെ സബ്‌സ്‌ക്രൈബ്ര്‍സ് ഉണ്ടായി ഇത് പകല്‍ പോലെ സത്യം” എന്നും ഇമ്രാന്‍ വിശദമാക്കുന്നുണ്ട്.