ഇനി ഒരു തിരിച്ച് വരവ് ഉണ്ടാകുകയാണെങ്കിൽ അത് ആ നടനൊപ്പം ആയിരിക്കും!

മലയാളം. തമിഴ്, തെലുങ് ചിത്രങ്ങളിൽ നിരവധി നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് ഇന്ദ്രജ. തമിഴിലൂടെയാണ് അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചതെങ്കിലും തെലുങ്കിലും മലയാളത്തിലും തിളങ്ങാൻ താരത്തിന് കഴിഞ്ഞു. ഒരു പക്ഷെ മലയാളികളിൽ പലരും ഇന്ദ്രാജാ ഒരു മലയാളി ആണെന്നും വിശ്വസിച്ചിരിക്കുന്നവർ ആയിരിക്കും. എന്നാൽ ചെന്നൈ സ്വദേശിയാണ് താരം. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്.  വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് താരം.  ഇപ്പോൾ നവാഗതനായ സംവിധായകൻ ഉണ്ണി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ട്വൽത്ത് സി എന്ന ചിത്രത്തിൽ കൂടി സിനിമയിലേക്ക് വീണ്ടും തിരിച്ച് വരവിന് ഒരുങ്ങുകയാണ് ഇന്ദ്രാജ. ഇപ്പോൾ കൈരളി ടിവി യിൽ സംപ്രേക്ഷണ ചെയ്യുന്ന ജെ ബി ജങ്ക്ഷൻ എന്ന പരുപാടിയിൽ പങ്കെടുത്തപ്പോൾ താരത്തിനോട് അവതാരകൻ ചോദിച്ച ഒരു ചോദ്യവും അതിന് താരം നൽകിയ ഉത്തരവും ആണ് ശ്രദ്ധ നെടുന്നത്.

സിനിമയിലേക്ക് ഒരു തിരിച്ച് വരവ് ഉണ്ടാകുമ്പോൾ അത് എങ്ങനെ വേണമെന്ന് ചോദിക്കുകയാണ് അവതാരകൻ. സിനിമയിലേക്ക് തിരിച്ച് വരുമ്പോൾ ഇങ്ങനെ ഒരു ഓപ്ഷൻ വന്നാൽ അതിൽ ഏത് തിരഞ്ഞെടുക്കും എന്നാണ് അവതാരകൻ ചോദിച്ചത്. ‘മോഹന്‍ലാലിനൊപ്പം നായിക വേഷം ചെയ്തു കൊണ്ട്, ഗുരുവിനൊപ്പം ഒരു മാസത്തെ ഡാന്‍സ് ഷോ, മമ്മൂട്ടിക്കൊപ്പം പോലീസ് വേഷം, അല്ലെങ്കില്‍ ഭര്‍ത്താവിനൊപ്പം ഒരു സീരിയല്‍’ ഇതിൽ ഏതാണ് തിരഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പോൾ തീർച്ചയായും മോഹൻലാലിനൊപ്പമുള്ള നായിക വേഷമാകും താൻ തിരഞ്ഞെടുക്കാൻ പോകുന്നത് എന്നാണു ഇന്ദ്രാജ നൽകിയ മറുപടി.

സംവിധായകൻ സിബി മലയിൽ സംവിധാനം ചെയ്ത ഉസ്താദിൽ ആയിരുന്നു മോഹൻലാലും ഇന്ദ്രജയും ആദ്യമായി നായികയും നായകനുമായി അഭിനയിച്ചത്. അതിനു ശേഷം വേറെയും കുറച്ച് നല്ല ചിത്രങ്ങളിൽ ഇരുവരും നായിക – നായകന്മാർ ആയി എത്തിയിരുന്നു. മികച്ച സ്വീകാര്യതയാണ് ഈ ജോഡികൾക്ക് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. സിനിമയിൽ സജീവമായിരുന്ന കാലത്ത് മലയാളത്തിന് പുറമെ തമിഴ്, തെലുങ്, കന്നഡ ചിത്രങ്ങളിലെ സൂപ്പർസ്റ്റാറുകളുടെ എല്ലാം നായികയായി താരം അഭിനയിച്ചിരുന്നു.