കഴിവുണ്ടായിട്ടും ഇത്രയേറെ വിലകുറച്ച് കണ്ട മറ്റൊരു നടൻ മലയാള സിനിമയിലില്ല !

കഴിവുണ്ടായിട്ടും ഇത്രയേറെ underrated ആയ നടൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്. വില്ലൻ ,നായകൻ, കൊമേഡിയൻ,സഹനടൻ,എല്ലാം ഇവിടെ സെറ്റ് ആണ്. എന്നിട്ട് പോലും പലപ്പോഴും അതിന്റെതായ ഉയരത്തിൽ സിനിമയിൽ എത്തിയോ എന്ന് സംശയമാണ്.…

കഴിവുണ്ടായിട്ടും ഇത്രയേറെ underrated ആയ നടൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയമാണ്. വില്ലൻ ,നായകൻ, കൊമേഡിയൻ,സഹനടൻ,എല്ലാം ഇവിടെ സെറ്റ് ആണ്. എന്നിട്ട് പോലും പലപ്പോഴും അതിന്റെതായ ഉയരത്തിൽ സിനിമയിൽ എത്തിയോ എന്ന് സംശയമാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ “വട്ടു ജയൻ” മാത്രം കണ്ടാൽ മതി അഭിനയത്തിന്റെ range മനസ്സിലാവാൻ. ഇദ്ദേഹം ഇങ്ങനെ ആയതിൽ ഒരു കാരണം നല്ല രീതിയിൽ സ്വയം മാർക്കറ്റ് ചെയ്യാൻ ഈ മനുഷ്യൻ ഇതുവരെ പഠിച്ചിട്ടില്ല എന്നത് കൊണ്ടാണ് എന്നൊക്കെ ചിലപ്പോൾ തോന്നിപ്പോകും.

പ്രിത്വിരാജ് ഇക്കാര്യത്തിൽ ഒക്കെ എത്രയോ മുകളിൽ ആണ്. അതിപ്പോ സിനിമയിൽ മാത്രമല്ല സിനിമക്ക് പുറത്തും ഇന്ദ്രൻ അങ്ങനെ തന്നെ. പ്രളയം വന്നപ്പോൾ ടോവിനോയെ എല്ലാവരും ശ്രദ്ധിച്ചു ,പക്ഷെ അപ്പുറത്ത് ഇന്ദ്രജിത് “അൻപൊടു കൊച്ചി” എന്ന സംഘടനയിൽ നിശബ്ദനായി ദുരിതാശ്വാസ പ്രവർത്തനത്തിന് വേണ്ട സാധന സാമഗ്രികൾ എല്ലാം ഒരുക്കുന്ന തിരക്കിൽ ആയിരുന്നു. അധികമാരും അറിഞ്ഞില്ല എന്നു മാത്രം. പുള്ളി ഇങ്ങനെയൊക്കെയാണ്.