ഇന്ദ്രന്‍സിന്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ‘സൈലന്റ് വിറ്റ്‌നസ്’; ആദ്യ ഗാനം റിലീസ്സായി

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി അനില്‍ കാരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൈലന്റ് വിറ്റ്‌നസ്’. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

താരങ്ങളുടെയും ടെക്‌നീഷ്യന്‍മാരുടേയും പേജുകളിലൂടെയാണ് ഗാനത്തിന്റെ ലിറികല്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. സിനിഹോപ്‌സ് ഒടിടി ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയത്. ഫീല്‍ ഫ്‌ലയിങ്ങ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ബിനി ശ്രീജിത്ത് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മാലാ പാര്‍വതി, ശിവജി ഗുരുവായൂര്‍, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായര്‍, ബാലാജി ശര്‍മ്മ, ജുബില്‍ രാജന്‍ പി ദേവ്, അംബി നീനാസം, മഞ്ജു കെ പി, പെക്‌സണ്‍ അംബ്രോസ്, അഡ്വ എം കെ റോയി, ബിറ്റോ ഡേവീസ് എന്നിവരാണ് മറ്റ് അഭിനേതാക്കളാവുന്നത്.

കേരളത്തിലെ ഒരു ഗ്രാമത്തില്‍ നടന്ന ഒരു കുറ്റാന്വേഷണത്തെ ആധാരമാക്കിയാണ് ചിത്രത്തിന്റെ കഥ. അനീഷ് രവീന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ സംഗീതം ഒരുക്കുന്നത് ഷമേജ് ശ്രീധര്‍. കോസ്റ്റ്യൂം- റഫീക്ക് എസ് അലി, കലാസംവിധാനം- അപ്പുണ്ണി സാജന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ സജിത്ത് സി ഗംഗാധര്‍, ചീഫ്. അസോസിയേറ്റ്- രാജേഷ് തോമസ്, സ്റ്റുഡിയോ- വാമാ ഫിലിം ഹൗസ്, പിആര്‍ഒ പി ശിവപ്രസാദ്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംങ്- ബി ആര്‍.എസ് ക്രിയേഷന്‍സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.