ഇന്ദ്രൻസ് പ്രധാന വേഷത്തിൽ എത്തുന്ന ‘വിത്തിൻസെക്കന്റസ്’ ട്രെയിലർ പുറത്ത്

വിജേഷ് പി ജയൻ സംവിധാനം ചെയ്യ്തു ഇന്ദ്രൻസ് പ്രധാന കഥപാത്രമായി എത്തുന്ന ‘വിത്തിൻ സെക്കന്റസ്’ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മെയ് 12 നെ ചിത്ര൦ തീയറ്ററുകളിൽ എത്തുന്നു. തന്ത്ര റിലീസ് ആണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്. ബാംഗ്ലൂരിൽ നിന്നും എത്തുന്ന മൂന്നു റൈഡറുമാർ ഒരു ഗ്രാമത്തിൽ എത്തുകയും അവിടെ മൂന്ന് പേര് പരിചയപെടുകയും ചെയ്യുന്നു.

അങ്ങനെ അവർ ആറുപേരും നിഗൂഢത നിറഞ്ഞ ഒരു സ്ഥലത്തു എത്തിപ്പെടുന്നു. അതിൽ ഒരാൾ തിരിച്ചെത്തുകയും ബാക്കി അഞ്ചുപേര് കാണാതാവുകയും ചെയ്യുന്നു. അവരെ കുറിച്ചുള്ള അന്വേഷണവും അതെ ചുറ്റിപറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിൽ ഇന്ദ്രൻസിന് കൂടാതെ സുധീർ കരമന, അലൻസിയർ, സിദ്ധിഖ്, സന്തോഷ് കീഴാറ്റൂർ, തലൈ വാസൽ വിജയ്, നാരായണൻ കുട്ടി, ശംഭു, സുനിൽ സുഗത, സീമ ജി നായർ, സരയൂ, അനു നായർ, നീന കുറുപ്പ്, മാസ്റ്റർ സഞ്ജയ്, മാസ്റ്റർ അർജുൻ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു നിഗൂഡതകൾ ഒളിപ്പിച്ചു വെച്ച ഒരു ത്രില്ലർ സിനിമ തന്നെയാണ് വിത്തിൻ സെക്കന്റ്സ്.