Film News

താൻ ഇനിയുമൊരു വിദ്യാർത്ഥി! മനസിലെ സങ്കടം മാറി,സുപ്രധാന തീരുമാനവുമായി ഇന്ദ്രൻസ്

സിനിമയുടെ അണിയറയില്‍ തുടങ്ങി പിന്നീട് ഹാസ്യ നടനും ഇപ്പോള്‍ ശക്തമായ വേഷങ്ങളിലൂടെ സംസ്ഥാന ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ താരമാണ് ഇന്ദ്രന്‍സ്. സിനിമയിൽ ഉയരങ്ങൾ കീഴടക്കുമ്പോഴും അദ്ദേഹത്തിന്റെ മനസ്സിൽ ചെറിയൊരു സങ്കടം ഉണ്ടായിരുന്നു. പഠിക്കാൻ സാധിക്കാത്തതിന്റെ. കടുത്ത ദാരിദ്രം മൂലം അദ്ദേഹത്തിന് പഠന കാര്യത്തിൽ ആ സമയത്ത് ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല, നാലാം ക്ലാസിൽ വെച്ച് അന്ന് പഠനം അവസാനിപ്പിച്ചു, പക്ഷേ എപ്പോഴും അതൊരു വേദനയായി അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരുന്നു. അങ്ങനെ  മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ആ  സുപ്രധാന തീരുമാനത്തിലേക്ക് കടന്നിരിക്കുകയാണ്. ജീവിത പ്രാരാബ്ദങ്ങളാല്‍ ഒരുകാലത്ത് സാധിക്കാതെ പോയ കാര്യം നേടിയെടുക്കാന്‍ തന്നെയാണ്  ഇന്ദ്രന്‍സിന്റെ തീരുമാനം.  പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്‍ന്നിരിക്കുകയാണ് ഇന്ദ്രൻസ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹൈസ്കൂളില്‍ ആനു ഇന്ദ്രൻസാണ് ക്ലാസ്.  എല്ലാ ഞായറാഴ്ചയും  ക്‌ളാസ് അറ്റൻഡ് ചെയ്യണം. 10 മാസമാണ് പഠന കാലയളവ്.  ക്ലാസിനു ചേരാനുള്ള   അപേക്ഷാ ഫോറം ഇന്ദ്രൻസ് തന്റെ  ഹെഡ്മിസ്ട്രസ് ശ്രീലേഖയ്ക്ക് കൈമാറി.

പഠിത്തം ഇല്ലാത്തതിനാല്‍ ദേശീയ സംസ്ഥാന അംഗീകാരം ലഭിച്ചിട്ടും പലയിടത്തും ഒരു പേടിയോടെ പിന്നോട്ട് വലിയുന്നു എന്ന തോന്നൽ ഇന്ദ്രൻസിനുണ്ടായിരുന്നു . ഇത്തരം സാഹചര്യങ്ങൾ  ഇല്ലാതാക്കാന്‍ കൂടിയാണ് ഇങ്ങനെ  ഒരു ശ്രമം എന്നാണ് ഇന്ദ്രന്‍സ് പുതിയ ദൌത്യത്തെക്കുറിച്ച് പറയുന്നത്. ഇപ്പോൾ ഒരവസരം വന്നിരിക്കുകയാണ് എന്നും  തന്നെ  സമാധാനിപ്പിക്കാനായെങ്കിലും തനിക്ക് പഠിച്ചേ തീരൂ എന്നും ഇന്ദ്രൻസ് പറയുന്നു.  നാലാം ക്ലാസില്‍ പഠനം അവസാനിപ്പിച്ചയാളാണ് ഇന്ദ്രന്‍സ്. സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്.  കുട്ടിക്കാലത്ത്  വിശപ്പ് എങ്ങനെയും സഹിക്കാമെന്ന് വെച്ചു എന്നും  പക്ഷേ, പുസ്തകങ്ങളും വസ്ത്രങ്ങളും കിട്ടാക്കനിയായിരുന്നു എന്നും ഇന്ദ്രൻസ് പറയുന്നു. അങ്ങനെ  പതിയെ തയ്യൽ പണിയിലേക്ക് തിരിഞ്ഞു. പിന്നീട് വായനാ ശീലം സ്വന്തമാക്കി.

തന്റെ  ആ വായനയാണ് ജീവിതത്തെക്കുറിച്ച് തനിക്ക്  ഉൾക്കാഴ്ച ഉണ്ടാക്കിയത്, അദ്ദേഹം പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം പഠിപ്പില്ലാത്തത് കാഴ്ചയില്ലാതത്ത് പോലയാണെന്നും തനിക്ക് കാഴ്ച വേണം എന്നുമാണ് ഇന്ദ്രൻസ് പറയുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ തീരുമാനം ആരാധകരെയും ഒപ്പം മലയാളികളെ ഒന്നടങ്കം സന്തോഷിപ്പിക്കുന്നതാണ്. കാരണം പല കാരണങ്ങളാണത് പഠനം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവർക്ക് ഒരു പ്രചോദനം കൂടി ആവുകയാണ് ഇന്ദ്രൻസ്.  ആദ്യ കാലങ്ങളിൽ കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ഇന്ദ്രൻസ്, പിന്നീട് അഭിനയത്തിന്റെ പല തലങ്ങളിലേക്ക് കടന്ന് പ്രേക്ഷകരെ അമ്പരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അഭിനയ മികവ് കണ്ട് പ്രേക്ഷർ അത്ഭുതപ്പെട്ടുപോയി. അം​ഗീകാരങ്ങൾ തേടിയെത്തി.   2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. ജീവിതത്തിൽ ഉയർച്ചകളും അം​ഗീകാരങ്ങളും തേടിയെത്തുമ്പോഴും വിനയത്തോടെ മാത്രം ജീവിതത്തെ നോക്കിക്കാണുന്ന ആ വലിയ മനുഷ്യൻ തന്റെ വലിയ സ്വപ്നത്തിനായുള്ള ആ യാത്ര ആരംഭിച്ചിരിക്കുകയാണ്. പത്ത് മാസം കഴിയുമ്പോൾ 10ാം ക്ലാസ് പാസായ സർട്ടിഫിക്കറ്റ് കയ്യിൽ കിട്ടുന്ന നിമിഷത്തിന് വേണ്ടയുള്ള പരിശ്രമമാണ് ഇനി. അഭിനയത്തിൽ മാതൃകത കാട്ടി ഞെട്ടിച്ച ഇന്ദ്രൻസിന്റെ പഠനത്തിലെ  മാജിക്ക് കാണാൻ  കാത്തിരിക്കുകയാണ് മലയാളികൾ .

 

Sreekumar R