Film News

താൻ നേരിട്ട ബോഡി ഷെയിമിങ്ങിനെ കുറിച്ച് മീനാക്ഷി രവീന്ദ്രൻ

നായിക  നായകൻ എന്ന മിനിസ്ക്രീൻ പരുപാടിയിൽ കൂടി  പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. വളരെ പെട്ടന്ന് ആണ് മീനാക്ഷി പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഈ പരിപാടിക്ക് ശേഷം ഉടൻ പണത്തിലും മീനാക്ഷി അവതാരകയായി എത്തിയതോടെ താരത്തിന് ആരാധകരുടെ എണ്ണം കൂടുകയായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ താരം സിനിമയിലേക്കും എത്തിപ്പെടുകയായിരുന്നു. എയർ ഹോസ്റ്റസ് ജോലി വേണ്ടെന്നു വെച്ചിട്ടാണ് മീനാക്ഷി നായിക നായകൻ പരിപാടിയുടെ ഓഡിഷന് വേണ്ടി എത്തുന്നത്. മീനാക്ഷിയുടെ തീരുമാനം ശരിയായിരുന്നു എന്ന് കാലം തെളിയിക്കുകയായിരുന്നു. നിരവധി ആരാധകർ ഉള്ള ഒരു സെലിബ്രിറ്റിയാണ് മീനാക്ഷി ഇന്ന്.

എന്നാൽ സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും കൂടുതൽ ബോഡി ഷെയിമിങ് നേരിട്ട് കൊണ്ടിരിക്കുന്ന ഒരാൾ കൂടിയാണ് മീനാക്ഷി. ഇപ്പോൾ ഒരു അഭിമുഖത്തിൽ മീനാക്ഷി പറഞ്ഞ ചില കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ കരിയറിൽ ഇനി എന്താണ് അടുത്തത് എന്ന ചോദ്യം ഉണ്ടായി കൊണ്ടിരിക്കുന്ന സമയത്ത് ആണ് നായിക നായകനിലേക്ക് സെലക്ഷൻ ലഭിക്കുന്നത്. കുറെ നാളായുള്ള ചോദ്യത്തിന് അപ്പോഴാണ് ഉത്തരം ലഭിക്കുന്നത്. എന്നാൽ പലപ്പോഴും തനിക്ക് പല തരത്തിൽ പലരിൽ നിന്നും ബോഡി ഷൈമിങ് ഉണ്ടായിട്ടുണ്ട്. ചെറുപ്പം മുതൽ തന്നെ താൻ കേട്ട് ശീലമായ കാര്യമായിരുന്നു അത്.

എന്നെ കണ്ടാൽ പൊരിച്ച മത്തിയെ പോലെയാണെന്ന് പറഞ്ഞവർ പോലുമുണ്ട്. എന്നാൽ അതൊക്കെ കേട്ടിട്ട് എനിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല. കാരണം എന്നെ ഞാൻ ആയിട്ട് തന്നെ അംഗീകരിച്ച ആൾ ആണ് ഞാൻ. എന്റെ ശരീരം ഇങ്ങനെ ആണ്. ഇവിടെ സുന്ദരിമാർക്ക് മാത്രം ജീവിച്ചാൽ പോരല്ലോ. എല്ലാ തരത്തിൽ ഉള്ള ആളുകൾക്കും ജീവിക്കണ്ടായോ. എല്ലാ ബോഡി ടൈപ്പ് ഉള്ള ആളുകൾക്കും ഇവിടെ കഥയുണ്ട് എന്നുമാണ് മീനാക്ഷി തനിക്കെതിരെ വരുന്ന ബോഡി ഷൈമിങ്ങുകളോട് പ്രതികരിച്ച് കൊണ്ട് പറഞ്ഞത്.

Devika Rahul