എന്റെ രോഗത്തെ കുറിച്ച് ലോകത്തോട് വിളിച്ചു പറയണമെന്ന് തോന്നി… വെളിപ്പെടുത്തലുമായി ഇന്ദു തമ്പി !! കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി ഈ രോഗത്തോടൊപ്പമാണ് ഞാന്‍ കഴിയുന്നത്…

മോഡലിംഗ് രംഗത്തിലൂടയായിരുന്നു നടി ഇന്ദു തമ്പിയുടെ അഭിനയ രംഗത്തിലേക്കുള്ള കടന്നു വരവ്. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീമല്ലെങ്കിലും താരം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവ സാന്നിധ്യമാണ്. വീണ്ടും ഒരു തിരിച്ചു വരവിന് ഒരുങ്ങിയ താരം നടത്തിയ മറ്റൊരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ തന്റെ കൂടെ സഞ്ചരിക്കുന്ന ഒരു അസുഖ വിവരത്തെ കുറിച്ചാണ് ഇന്ദു തുറന്ന് പറഞ്ഞിരിക്കുന്നത്. തന്റെ ഏഴാം വയസ്സ് മുതല്‍ താരം ഈ രോഗവസ്ഥയിലൂടെയാണ് കടന്നു വന്നത്. ഇപ്പോഴും അത് താരത്ത പിന്തുടരുന്നു.

മിസ് കേരള പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോഴാണ് ഈ രോഗത്തെക്കുറിച്ച് ലോകത്തോടു വിളിച്ചു പറയണമെന്നു തോന്നിയതെന്നു ഇന്ദു പറയുന്നു. സാധാരണക്കാര്‍ക്ക് ഒരു പ്രചോദനം ആകുമെന്ന് കരുതിയിട്ടായിരുന്നു അങ്ങനെ ചെയ്തത്. അസുഖത്തിന്റെ ചികിത്സയ്ക്കായി കൃത്യമായി ഡോക്ടറെ കാണുന്ന ശീലമില്ലായിരുന്നു, ബിരുദ പഠനം കഴിഞ്ഞപ്പോഴാണ് താന്‍ ഡോക്ടറെ കാണാന്‍ പോകുന്നത് .ഡോക്ടറില്‍ നിന്നുമാണ് ടൈപ്പ് വണ്‍ രോഗത്തെക്കുറിച്ച് കൂടുതലറിയുന്നത്. പിന്നീടാണ് ചികിത്സ ആരംഭിക്കുന്നതും. ഇപ്പോള്‍ താന്‍ മൂന്ന് മാസം കൂടുമ്പോള്‍ ഡോക്ടറെ കാണും. ടൈപ്പ് വണ്‍ പ്രമേഹം ഉണ്ടെങ്കില്‍ ജീവിത ശൈലി സ്വയം രൂപപ്പെടുത്തണം എന്നാണ് താരം പറയുന്നത്.

തന്റെ ചുറുചുറുക്കിന്റെ രഹസ്യം എന്നത് എപ്പോഴും ആക്ടീവായി ഇരിക്കുന്നതാണ്. എന്റെ രോഗാവസ്ഥ ഉള്ളവര്‍ വളരെയധികം കരുതല്‍ കാണിക്കണം. ഓരോ നിമിഷവും കരുതലോടെ ഇരിക്കേണ്ട രോഗമാണ് ഇത്. ചിലപ്പോള്‍ നടക്കുന്നതിനിടയില്‍ ഷുഗര്‍ താഴ്ന്നു പോകും. ഉറക്കം ചെറുതായൊന്ന് തടസ്സപ്പെട്ടാല്‍ ശരീരത്തിലും ബ്ലഡ്ഷുഗറിലുമൊക്കെ വ്യത്യാസം വരും. എന്നേപ്പോലുള്ള രോഗികള്‍ക്ക് സഹകരണം നല്‍കണം. അതിന് നല്ലൊരു സപ്പോര്‍ട്ട് സിസ്റ്റം വേണം. തന്റെ ഭര്‍ത്താവും കുടുംബവും അത് തനിക്ക് നല്‍കുന്നുണ്ട് എന്നും താരം കൂട്ടിച്ചേര്‍ത്തു.