ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് വിടപറഞ്ഞിട്ട് ഇന്ന് ഒരു വർഷം 

മലയാളികളുടെയും, മലയാള സിനിമയുടയും പ്രിയങ്കരനായ ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് ഇന്ന് ഈ ലോകത്തു നിന്നും വിട പറഞ്ഞിട്ട് ഒരു വര്ഷം തികയുകയാണ്, മൂന്നു തവണ ക്യാൻസർ പിടിപെട്ടപ്പോളും നല്ലൊരു പുഞ്ചിരിയോട് ആ രോഗത്തെ ശമിപ്പിച്ച…

മലയാളികളുടെയും, മലയാള സിനിമയുടയും പ്രിയങ്കരനായ ഹാസ്യ സാമ്രാട്ട് ഇന്നസെന്റ് ഇന്ന് ഈ ലോകത്തു നിന്നും വിട പറഞ്ഞിട്ട് ഒരു വര്ഷം തികയുകയാണ്, മൂന്നു തവണ ക്യാൻസർ പിടിപെട്ടപ്പോളും നല്ലൊരു പുഞ്ചിരിയോട് ആ രോഗത്തെ ശമിപ്പിച്ച നടന്റെ പ്രവർത്തികൾ മറ്റു രോഗികൾക്ക് നല്ല ആശ്വാസമായിരുന്നു നൽകിയത്, സിനിമ മേഖലയിൽ പ്രേക്ഷകർക്ക് എന്നും മറക്കാൻ കഴിയാത്ത നിരവധി നല്ല കഥപാത്രങ്ങൾ സമ്മാനിച്ചിട്ടാണ് അദ്ദേഹം ഈ ലോകത്തുനിന്നും അകന്നുപോയത്.

ആദ്യകാലത്തു അദ്ദേഹം നല്ല ഹാസ്യം കലർന്ന കഥാപത്രങ്ങൾ ആയിരുന്നു പ്രേക്ഷകർക്ക് സമ്മാനിച്ചത് എന്നാൽ പിന്നീട് അദ്ദേഹം സഹനടനായും, വില്ലനായും ,നടനായും നിരവധി സിനിമകളിൽ അഭിനയിച്ചു, 750 ൽ പരം പല ഭാഷകളിലെ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. തൃശൂർ ശൈലിയിലുള്ള സംസാരവും, അനായാസ അഭിനയ മികവും തന്നെ ആയിരുന്നു ഈ നടന്റെ സവിശേഷത

72 ൽ നൃത്തശാല എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇന്നസെന്റ് എന്ന മഹാനടൻ തന്റെ ആദ്യ അഭിനയം കാഴ്ച്ച വെച്ചത്, ഇളക്കങ്ങൾ  എന്ന ചിത്രത്തിൽ ആയിരുന്നു നടനയായി താരം വേഷമിട്ടത്, പിന്നീട് റാംജി റാവു സ്പീക്കിങ് ആയിരുന്നു അദ്ദേഹത്തിന്റെ കരിയറിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയത്, കാബൂളിവാല എന്ന ചിത്രത്തിലെ കന്നാസും കടലാസും ഇന്നും പ്രേഷക ഉള്ളിൽ മിന്നിമറിയുന്ന വേഷങ്ങൾ ആയിരുന്നു ,ഇന്നും ഈ മഹാനടനെ ഓർമ്മിക്കാൻ ഒരു വാചകമേ പ്രേഷകർക്കുള്ളൂ, ദേവാസുരത്തിലെ മംഗലശേരി നീലകണ്ഠൻ പറയുന്നതുപോലെ തനിക്ക് മരണമില്ലെടോ കോന്തൻ വാര്യരെ